Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
15 ആഗസ്റ്റ് 2024

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരംഗ യാത്ര നടത്തി. ഒളവണ്ണ, കുന്ദമംഗലം മണ്ഡലങ്ങളുടെ തിരംഗ യാത്ര ആഗസ്റ്റ് 14 ബുധനാഴ്ച വൈകുന്നേരം പന്തീരാങ്കാവിൽ നിന്നാണ് ആരംഭിച്ചത്.
 ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ ഒളവണ്ണ, കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട്മാരായ കെ. നിത്യാനന്ദൻ, സുധീർ കുന്ദമംഗലം എന്നിവർക്ക് ദേശീയ പതാക കൈമാറി കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.
 സമാപന സമ്മേളനം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ് പൊക്കിണാരി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ, യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ഗണേഷ്, സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ മണ്ഡലം ജന:സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ മഞ്ജുനാഥ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
തിരംഗ യാത്രയിൽ നിരവധി പേർ പങ്കെടുത്തു.

Post a Comment