പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു...

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു...
പന്തീരാങ്കാവ്
20 ആഗസ്റ്റ് 24
എസ് എൻ ഡി പി യോഗം പന്തീരങ്കാവ് ശാഖ വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 170 താമത് ജയന്തി ആഘോഷിച്ചു. ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി ജയന്തി ആഘോഷം ഉത്ഘാടനം ചെയ്തു.
 ശാഖ പ്രസിഡന്റ് കൊളങ്ങരേടത്തു ബാബു അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ടി. പി. നാരായണന്റെ ഫോട്ടോ സൈബർ സേന ചെയർമാൻ സുനിൽ കുമാർ പുത്തൂർ മഠം അനാശ്ചാദനം ചെയ്തു.  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. പിഎസ്‌സി ബാങ്ക് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കൊളങ്ങരേടത്തു ബാബുവിനെ എടക്കോത്ത് ആനന്ദബാബു പൊന്നാട അണിയിച്ചു.
 ശിവദാസ്പന്തീരാങ്കാവ് ഉപഹാരം നൽകി ധനേഷ് ബുദ്ധൻ, എടക്കോത്ത് മാധവൻ, വിനോദ് കുമാർ, ടിപി ഉദയകുമാർ പ്രസീത, ശാഖ സെക്രട്ടറി ഡി. എം. ശശിധരൻ, ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now