പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വീടിനകത്ത് കടന്ന് കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല കവർന്നു..

വീടിനകത്ത് കടന്ന് കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല കവർന്നു..
മാത്തറ
27 ഓഗസ്റ്റ് 2024

ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിൽ വീടിനുള്ളിൽ കടന്ന് കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല കവർന്നു. ഒളവണ്ണ പഞ്ചായത്ത് ആപ്പീസിനു സമീപം പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ ൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ 5.50 ഓടെയാണ് കവർച്ച നടന്നത്. ചന്ദ്രശേഖരൻ നായയെ നടത്താൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ തക്കത്തിനാണ് കള്ളൻ വീടിനുള്ളിൽ കടന്നത്.  കഴുത്തിൽ കത്തിവച്ച് ആഭരണങ്ങൾ ഊരുവാൻ ആവശ്യപ്പെടുകയും ഒരു കൈകൊണ്ട് വായ പൊത്തിപ്പാടിക്കുയും അടുക്കളയിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചെന്നും വിജയകുമാരി പറഞ്ഞു. 
ഇതിനിടെ വിജയകുമാരി പ്രതിരോധിക്കുകയും കത്തിയിൽ പിടിക്കുകയും ചെയ്യുകയും പിടിവലിക്കിടെ നിലത്ത് വീഴുകയും ചെയ്തു. ഇതിനിടെ
5 പവനുള്ള സ്വർണ്ണ മാല പൊട്ടിച്ചെടുക്കുകയും  വളകൾ അഴിക്കുവാൻ ശ്രമിച്ചുവെന്നും സാരിത്തലപ്പ് കഴുത്തിൽ മുറുക്കാൻ ശ്രമിച്ചെന്നും വിജയകുമാരി പറഞ്ഞു.
ഇതിനിടെ കത്തി കൊണ്ട് വിജയകുമാരിയുടെ വിരലുകളിൽ സാരമായി മുറിവേറ്റു. 
അപ്പോഴേക്കും പുറത്ത് പോയ ചന്ദ്രശേഖരൻ തിരിച്ചെത്തി. തുടർന്നു കള്ളനുമായി മൽപ്പിടുത്തം നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല. 
പൊട്ടിച്ചെടുത്ത മാലയുമായി കള്ളൻ ഓടി രക്ഷപ്പെട്ടു. പിടിവലിയിൽ ചന്ദ്ര ശേഖരൻ്റെ കൈത്തണ്ടയിലും പരിക്കേറ്റു.
മുഖം മൂടിയും പിങ്ക് നിറത്തിലുള്ള മഴക്കോട്ടും കൈകളിൽ ഗ്ലൗസ് അണിഞ്ഞുമാണ് തസ്കരൻ എത്തിയത്. ശരീര പ്രകൃതത്തിൽ നിന്നും ഏതാണ്ട് 30 വയസ് തോനിക്കുമെന്നാണ് വീട്ടുകാർ പറയുന്നത്. 
പരിക്കേറ്റ ഇരുവരും ചികിത്സ തേടി.വിജയകുമാരിയുടെ വിരലുകളിൽ 9 തുന്നൽ ഇടേണ്ടി വന്നു. ചന്ദ്രശേഖരൻ്റെ കൈത്തണ്ടയിലെമുറിവുകൾ ഡ്രസ്സ് ചെയ്തിട്ടുണ്ട്. ഇരുവരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. മക്കൾ രണ്ടു പേരും ബാംഗളൂരിൽ ജോലി ചെയ്യുകയാണ്. 
പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now