പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗുരുവായൂരപ്പൻ കോളേജ് കുന്നിന് ഭീഷണിയായി കുന്നിടിക്കൽ..

ഗുരുവായൂരപ്പൻ കോളേജ് കുന്നിന് ഭീഷണിയായി കുന്നിടിക്കൽ..
കോഴിക്കോട്
20 ആഗസ്റ്റ് 2024

ഗുരുവായൂരപ്പൻ കോളേജ് കുന്നിൻ്റെ കിഴക്കു ഭാഗം അപകട ഭീഷണിയിൽ. കുന്നിൻ്റെ ഏറെ ചെരിവുള്ള കിഴക്കുഭാഗത്ത് കുന്നിടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 
കുന്നിൻ്റെ അടിവാരത്തിൽ വ്യാപകമായ മണ്ണിടിക്കലാണ് നടന്നിട്ടുള്ളത്. 20 മീറ്ററിൽ ഏറെ ഉയരത്തിൽ വരെ മണ്ണ് തുരന്നെടുത്ത നിലയിലാണ്. ഈ ഭാഗങ്ങളിൽ പലയിടങ്ങളിലും മഴയിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും അനുവദിച്ച നിർമ്മാണ അനുമതിയുടെ മറവിലാണ് ചെങ്കുത്തായ മലയുടെ അടിഭാഗത്തെ മണ്ണ് നീക്കുന്നത്. ഇത് മലയെ തന്നെ അപകടത്തിലാക്കിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. മല തുരന്നുള്ള നിർമ്മാണങ്ങൾക്ക്
എതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പരിസ്ഥിതി പ്രധാന സ്ഥാപനമായ മലബാർബൊട്ടാണിക്കൽ ഗാർഡൻ്റെ സമീപത്തു തന്നെയാണ് കുന്നിടിച്ചുള്ള നിർമ്മാണങ്ങൾ പുരോഗമിക്കുന്നത്.

പ്രകൃതിദുരന്തങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കനത്ത മഴയിൽ കുന്ന് ഇടിയുമോ എന്ന ഭയത്തിലാണ് കുന്നിൻ്റെ താഴ്‌വരയിലുള്ളവർ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now