പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അധികൃതർ കണ്ണുതുറക്കണം; ഇവരുടെ ജീവനും വിലയുണ്ട്..

അധികൃതർ കണ്ണുതുറക്കണം; ഇവരുടെ ജീവനും വിലയുണ്ട്..
പന്തീരങ്കാവ്
02 ആഗസ്റ്റ് 2024
ഒളവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെർ സ്റ്റാഫ് ക്വാട്ടർസ് അപകട ഭീഷണിയിൽ. ഇവിടെ  പ്രാണഭയത്തോടെയാണ് ജീവനക്കാരും കുടുംബങ്ങളും കഴിയുന്നത്. ഏറെ പഴക്കമുള്ള കെട്ടിടങ്ങളുടെ ജലനും വാതിലുകളുമെല്ലാം ചിതൽ തിന്നു തീർത്തു കഴിഞ്ഞു. ടെറസിനു മുകളിൽ സ്ഥാപിച്ച ഷീറ്റിട്ട മേൽക്കൂര മരങ്ങൾ പൊട്ടിവീണ് തകർന്നു കിടക്കുകയാണ്. 
സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൻ്റെ ഉയരത്തിലുള്ള കരിങ്കൽകെട്ട് തകർന്നു ക്വാർട്ടേർസിൽ ചുമരിൽ പതിച്ചിട്ടുണ്ട്. പിറകുവശത്തെ ഏറെ ഉയരത്തിലുള്ള പറമ്പും ഭാഗികമായി ഇടിഞ്ഞു വീണിട്ടുണ്ട്. പറമ്പിലുള്ള മരങ്ങൾ കെട്ടിടത്തിനു മേൽ വീണ് കിടക്കുന്നു. ഇനിയും നിരവധി മരങ്ങൾ ഏതു നിമിഷവും വീഴുമെന്ന നിലയിലാണ് നിൽക്കുന്നത്. 
കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. 
അടിയന്തിരമായി ഭീഷണായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ അധികാരികൾ നടപടികളെടുക്കണം. വിഷയത്തിലെ നിസ്സംഗത അപകടം ക്ഷണിച്ചു വരുത്തും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now