പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങിയ നായയെ TDRF രക്ഷപ്പെടുത്തി..

തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങിയ നായയെ TDRF രക്ഷപ്പെടുത്തി..
കോഴിക്കോട്
18 ആഗസ്റ്റ് 2024
പ്ലാസ്റ്റിക് ബോട്ടിലിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കൊപ്രക്കള്ളി അംഗനവാടിക്ക് സമീപമാണ് ബോട്ടിലിൽ തല കുടുങ്ങിയ നിലയിൽ നായയെ കണ്ടെത്തിയത്. ഏതാണ്ട് ഒരാഴ്ചയായി  തലയിൽ ബോട്ടിൽ കുടുങ്ങിയ നിലയിൽ നായ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു. പല തവണ നാട്ടുകാർ ബോട്ടിൽ ഊരാൻ ശ്രമിച്ചെങ്കിലും നായ ഓടി രക്ഷപ്പെടുകയായിരുന്നു.  തുടർന്ന് വാർഡ് മെമ്പർ താലൂക്ക് ദുരന്ത  നിവാരണ സേന ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിനെ  വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ വളണ്ടിയർ ക്യാപ്റ്റന് മിർഷാദ് ചെറിയേടത്ത് ന്റെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ സ്ഥലത്തെത്തി നായയെ തിരഞ്ഞ് കണ്ടെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  
ഇന്ന് രാവിലെയോടെ നായയെ വലയിട്ട് പിടിച്ച്  ബോട്ടിൽ മുറിച്ചു നീക്കുകയായിരുന്നു.
സുകേഷ് ഒളവണ്ണ, അജിത്ത് പയ്യടിമേത്തൽ, അൻവർ ജവാദ്, ഷൈജു ഒടുമ്പ്ര, സലീം കൊമ്മേരി, റഷീദ് കള്ളിക്കുന്ന്, നിധീഷ് ഒളവണ്ണ തുടങ്ങിയ പത്തോളം വളണ്ടിയർമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now