പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന 38 കാരി പൊലീസിൻ്റെ പിടിയിൽ..

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന 38 കാരി പൊലീസിൻ്റെ പിടിയിൽ..
അർബുദ രോഗിയായ ഭർത്താവിൻ്റെ ചികിത്സക്കും വീട് വക്കാനും ഖത്തറിലെ മലയാളികളിൽ പണം സ്വരൂപിച്ച് നൽകാമെന്നു പറഞ്ഞ് പണവും സ്വർണ്ണ ആഭരണങ്ങളും കൈക്കലാക്കി മുങ്ങിയ പ്രതികളിൽ ഒരാൾ പിടിയിലായി. 
                           (റുമൈസ)
ഒടുമ്പ്ര പിടി ഹൗസിൽ  റുമൈസ പിടി (38) ആണ് പിടിയിലായത്. കേസിലെ രണ്ടാമത്തെ പ്രതിയായ റുമൈസയുടെ ഭാർത്താവ് അബ്ദുൾ ഷിനി ഖത്തറിലെ ജയിലാണ് എന്നാണ് റുമൈസ പൊലീസിനു നൽകിയ വിവരം.

2020 ൽ ആണ് സംഭവം ഉണ്ടായത്. 27 പവൻ സ്വർണ്ണവും 7 ലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. ഭർത്താവ് മരണപ്പെട്ടതോടെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട പെരുമണ്ണ സ്വദേശിനി 2022 ൽ  പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയത്‌.  കേസെടുത്ത പൊലീസ് ഏറെ നാളത്തെ അന്വേഷണ ത്തിനൊടുവിലാണ് വിവിധ ഇടങ്ങളിലേക്ക് താമസം മാറി മുങ്ങിയ  പ്രതികളിൽ ഒരാളെ പിടികൂടിയത്.

പന്തീരാങ്കാവ് എസ് ഐ വി കെ വിനോദ് കുമാറിൻറെ നേതൃത്വത്തിൽ സുബീഷ്, ഇ.ലൈലാബി, മഞ്ജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now