പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

50-മത് പന്തീരങ്കാവ് അയ്യപ്പൻ വിളക്ക് ഡിസംബർ 12,13,14 തിയ്യതികളിൽ ..

50-മത് പന്തീരങ്കാവ് അയ്യപ്പൻ വിളക്ക് ഡിസംബർ 12,13,14 തിയ്യതികളിൽ ..
പന്തീരാങ്കാവ്
19 സപ്തംബർ 2024

പന്തീരാങ്കാവ് ശ്രീ അയ്യപ്പഭക്ത സമിതിയുടെ അമ്പതാം ശ്രീ അയ്യപ്പൻ വിളക്ക് ഡിസംബർ 12,13,14 തിയ്യതികളിലായി അതിവിപുലമായി ആഘോഷിക്കാൻ തീരുമാനമായി.
ശിവഗുരു സ്മാരക ഹാളിൽ നടന്ന യോഗമാണ് തിയ്യതി നിശ്ചയിച്ചത്.
അയ്യപ്പൻ വിളക്ക് നടത്തിപ്പിനായി ആഘോഷകമ്മറ്റിയും രൂപീകരിച്ചു. യോഗത്തിൽ ശ്രീ അയ്യപ്പ സമതി പ്രസിഡന്റ് ഷാലു പന്തീരാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. 
മൂന്ന് ദിവങ്ങളിലായി നടത്തുന്ന ശ്രീ അയ്യപ്പൻ വിളക്ക്‌ മഹോത്സവത്തെ പറ്റി രക്ഷധികാരി എം. പി.ഗിരീഷ് ഗുരുസ്വാമി സംസാരിച്ചു. 
മരക്കാട്ടുപുറത്ത് ഗിരീഷ്, ടി.സുരൻ എന്നിവർ രക്ഷാധികാരികളും കൊളങ്ങരെടത്ത് ബാബു ചെയർമാനും എൻ.കെ.പ്രേമൻ, എടക്കോത്ത് അഭയ് വൈസ് ചെയർമാന്മാരും അഭിലാഷ് കമ്പിളി ജനറൽ കൺവീനറും, എൻ.എം അനിലൻ, ഷാജി ചെറുങ്ങോട്ടിൽ ജോയൻറ് കൺവിനർമാരായും വിനീഷ്.എം.പി ട്രഷററുമായുള്ള കമ്മിറ്റി രൂപികരിച്ചു. യോഗത്തിൽ
മഠം സെക്രട്ടറി സംജിത്ത് സ്വാഗതവും എൻ.എം അനിലൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ 49 വർഷങ്ങളിലും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് അയ്യപ്പഭക്ത സമിതി അയ്യപ്പൻ വിളക്ക് നടത്തി വരുന്നത്. ഒരോ വർഷവും മണ്ഡലകാലത്ത് അന്നദാനമടക്കം വിവിധ പരിപാടികളും വലിയ ഭക്തജന പങ്കാളിത്തത്തോടെ പന്തീരങ്കാവ് ശ്രീ അയ്യപ്പഭക്ത സമിതി നടത്തി വരുന്നുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now