പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കേരള പ്രവാസി അസോസിയേഷനിലേക്ക് വന്നവർക്ക് സ്വീകരണം നൽകി..

കേരള പ്രവാസി അസോസിയേഷനിലേക്ക് വന്നവർക്ക് സ്വീകരണം നൽകി..
പന്തീരാങ്കാവ്
01 സപ്തംബർ 2024

എൻ സി പി എസിൽ നിന്നും കേരള പ്രവാസി അസോസിയേഷനിൽ ചേർന്ന പ്രവർത്തകർക്ക് പന്തിരങ്കാവിൽ
സ്വീകരണം നൽകി. ഒളവണ്ണ പഞ്ചായത്തിൽ നിന്നും കേരള പ്രവാസി അസോസിയേഷനിൽ ചേർന്ന ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് അംഗത്വവും സ്വീകരണവും നൽകിയത്.
പന്തീരാങ്കാവ് മർച്ചൻ്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ
നടന്ന സ്വീകരണയോഗം കെ.പി.എ.
ദേശീയ ചെയർമാൻ രാജേന്ദ്രൻ 
വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു.
എൻ സി പി എസിൽനിന്ന്
രാജിവെച്ച സംസ്ഥാന കമ്മിറ്റി അംഗം ജയപ്രകാശ് മാസ്റ്റർ, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ
എന്നിവർ ഉൾപ്പെടെയുള്ളവരാണ്
കേരള പ്രവാസി അസോസിയേഷനിലേ ക്കെത്തിയത്. ചടങ്ങിൽ കെപിഎ ജില്ലാ വൈസ് പ്രസിഡണ്ട് സി സുരേഷ് അധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിൽ ജനറൽ സെക്രട്ടറി ജെറിരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മൺസൂർ മണ്ണിൽ,
ട്രേഡ് യൂണിയൻ സംസ്ഥാന സെക്രട്ടറി സജീവൻ കച്ചരിക്കുന്ന്, ബൈജു മാവൂർ, മോഹൻദാസ്, വി. എം ചന്ദ്രിക
തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ രക്ഷാപ്രവർത്തകനും സന്നദ്ധ സേവന പ്രവർത്തകനുമായ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now