പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ..

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ..
പെരുവയൽ
10 സപ്തംബർ 2024

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സോസൈറ്റിക്ക് കീഴിലുള്ള ഓയിസ്ക മൈഗ്രൈന്റ് സുരക്ഷ പ്രോജെക്ടിന്റെയും പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ശോഭ ബെലകോസ്റ്റ വെള്ളിപ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി രോഗനിർണ്ണയ പരിശോധനയും  മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 
HIV, മലമ്പനി, കുഷ്ടരോഗം, ക്ഷയരോഗം, പ്രഷർ, പ്രമേഹം. എന്നിവ നിർണ്ണയത്തിനുള്ള ടെസ്റ്റുകളും ചികിത്സയും പരിപാടിയുടെ ഭാഗമായി നടത്തി. 
ശോഭഗ്രുപ്പിന്റെ വെള്ളിപ്പറമ്പിലെ ശോഭബെലകോസ്റ്റ പ്രോജെക്ടിലാണ് പരിപാടി നടത്തിയത്. പരിപാടിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ പ്രൊഫസർ പി.എം.അനിത, പ്രൊഫസർ മായ സുധാകരൻ ഓയിസ്ക പ്രോജെക്ടിലെ ഡോ.സൂരജ്, പെരുവയൽ ജെ എച് ഐ മാരായ ടി ആലി, കെ ടി ഇന്ദുലേഖ, 
 അനുശ്രീ എൻ പി, എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിലെ ഉണ്ണികൃഷ്ണൻ, അമിജേഷ് കെ വി, സുചിന, ദീപക് മോഹൻ, സന്ദീപ് കെ ആർ, കൃഷ്ണദാസ്, ഇല്ല്യാസ് ബാദുഷ, രാധിക എം, ആശ പ്രവർത്തക രാധ ഭരതൻ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now