പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തോണി മറിഞ്ഞ് അപകടം; മൃതദേഹം കണ്ടെത്തി..

തോണി മറിഞ്ഞ് അപകടം; മൃതദേഹം കണ്ടെത്തി..
പന്തീരാങ്കാവ്
11 സെപ്തംബർ 2024

കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തുരുത്തിന് സമീപം തോണി മറിഞ്ഞു  കാണാതായ താമരശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാരാടി  പൊൽപാടത്തിൽ ചന്ദ്രദാസിൻ്റ(54) മുതദേഹമാണ് ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ കണ്ടെടുത്തത്.
പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അപകട സ്ഥലത്തിനു സമീപത്താണ് മൃതദേഹം പൊങ്ങുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ചന്ദ്രദാസടക്കം സുഹൃത്തുക്കൾ അഞ്ച് പേരാണ്  തോണി മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന നാല് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. 

അവിവാഹിതനായ ചന്ദ്രദാസ്
പരേതരായ കാഞ്ചോൻ- ചിരിത ദമ്പതികളുടെ മകനാണ്.  
നാടകകൃത്തും സംവിധായകനുമായിരുന്നു. ചന്ദ്രദാസ് കാരാടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സഹോദരങ്ങൾ:
വിജയൻ, ഗംഗാധരൻ, ശാന്ത, ശ്രീധരൻ, ബാബുരാജൻ, ശോഭന.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now