പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജോലിക്കുള്ള കൂലിയില്ല; ആശാ വർക്കേഴ്സ് ..

ജോലിക്കുള്ള കൂലിയില്ല; ആശാ വർക്കേഴ്സ് ..
പന്തീരാങ്കാവ്
10 സപ്തംബർ 2024
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ ബ്ലോക്ക് തല മാർച്ചും ധർണയും സംഘടിപ്പിച്ചു. ഒളവണ്ണ സിഎച്ച്സ്സി യിലേക്ക് നടത്തിയ മാർച്ചും ധർണയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് മനോജ് പാലത്തൊടി ഉദ്ഘാടനം ചെയ്തു.
ആശാ പ്രവർത്തകർക്ക് ചായ കുടിക്കാൻ മാത്രമുള്ള പണമാണ് ലഭിക്കുന്നതെന്നും ജോലി ഭാരം അടിച്ചേൽപ്പിക്കുന്നത് തുടരുകയാണെന്നും ഇതിന് മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ശൈലി ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേ നടത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, സർവ്വേ ചെയ്യുവാൻ ആളൊന്നിന് 20 രൂപ വെച്ച് നൽകുക, പിരിഞ്ഞു പോകുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.   

 രാമനാട്ടുകര ഏരിയാ സെക്രട്ടറി വിനിത  അധ്യക്ഷയായി.
ആശാ ജില്ലാ കമ്മറ്റി മെമ്പറും സൗത്ത് ഏരിയ സെക്രട്ടറി യുമായ ടി. റസീന,
സി.ഐ.ടി.യു ജില്ലാ കമ്മറ്റി മെമ്പർ സത്യൻ, ഫറുക്ക് ഏരിയ പ്രസിഡന്റ്‌ എൻ പ്രജല തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now