പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബോട്ടാണിക്കൽ ഗാർഡൻ പരിസരങ്ങളിൽ ലഹരി വ്യാപകം; ഒരാൾ പിടിയിൽ

ബോട്ടാണിക്കൽ ഗാർഡൻ പരിസരങ്ങളിൽ ലഹരി വ്യാപകം; ഒരാൾ പിടിയിൽ
പന്തീരാങ്കാവ്: 
10 സപ്തംബർ 2024
ഇരിങ്ങല്ലൂർ
മലബാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്ത് നിന്നും 820 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഒഡീഷ ഗഞ്ചാം ജില്ലയിൽ  ഖൈരാ പുട്ടി  ഇന്ധനാപൂർ വില്ലേജിൽ വിക്രം നായിക്കി(32) നെയാണ് ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ ജി.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥ പ് പിടികൂടിയത്.  
അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ ഗ്രേഡ് മിൽട്ടൺ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് റെജി, സി.ഇ.ഒ.മാരായ പ്രശാന്ത്,  അനിൽ, അർജുൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ രശ്മി, അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ എഡിസൺ  എന്നിവരാണ് 
സംഘത്തിൽ ഉണ്ടായിരുന്നത്. മലബാർ ബൊട്ടാണിക്കൽ ഭാഗത്ത് വൈകുന്നേരം മുതൽ രാത്രി വൈകും വരെയും നിരവധി ആളുകൾ എത്തുന്നുണ്ട്. അതേ സമയം ഈ ഭാഗങ്ങളിൽ മയക്ക് മരുന്ന് ഉപഭോഗവും വിൽപ്പനയും കൂടി വരുന്ന സാഹചര്യത്തിൽ പൊലീസും ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now