പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഓച്ചേരി വിശ്വൻ അന്തരിച്ചു ..

ഓച്ചേരി വിശ്വൻ അന്തരിച്ചു ..
പന്തീരാങ്കാവ്: 
20 സപ്തംബർ 2024

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനായ പന്തീരാങ്കാവ് ഓച്ചേരി വിശ്വനാഥൻ (66) (വിശ്വൻ)  അന്തരിച്ചു.
ഐ.എൻ.ടി.യു.സി. ദേശീയ കൗൺസിൽ അംഗം, ജില്ലാ വൈസ് പ്രസിഡൻ്റ്, ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, ഒളവണ്ണ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ്, മലബാർ നിർമാണ തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻ്റ്, പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി മുൻ പ്രസിഡൻ്റ്, ജ്യോതി സ്വാശ്രയ
സംഘം സ്ഥാപക പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ ശേഖരൻ നായർ.
അമ്മ: ലക്ഷ്മി അമ്മ.
ഭാര്യ: രമണി ( പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക്).
മക്കൾ: വിശാഖ്, വിഷ്ണുപ്രസാദ് (കാഡ്കോസ് , തിരുവണ്ണൂർ).
മരുമക്കൾ: ദീപ്തി, ആതിര.
സഹോദരങ്ങൾ: പരേതരായ രമണി, അജിത് കുമാർ.
സഞ്ചയനം  ഞായറാഴ്ച.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now