Header Ads Widget

Responsive Advertisement
പെരുമണ്ണ
10 സപ്തംബർ 2024

നിക്ഷേപ വയ്പാ പിരിവുകാരുടെ  കമ്മീഷൻ അന്യായമായി വെട്ടിക്കുറച്ചതിലും മാനേജ് മെൻ്റ് തുടരുന്ന പ്രതികാര നടപടിയിലും പ്രതിഷേധിച്ച് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നിക്ഷേപ വായ്പാപിരിവുകാർ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന പെരുവയൽ റൂറൽ ഹൗസിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 

2005 മുതൽ വിവിധ ഉത്തരവുകളിലൂടെ നിക്ഷേപ വായ്പാ പിരിവുകാരുടെ വേതനം 2 മുതൽ 3 ശതമാനം വരെ ഉറപ്പു വരുത്തിയും
 സ്ഥിരപ്പെടുത്തൽ, സ്ഥിര വേതനം പെൻഷൻ ക്ഷേമനിധി മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ നൽകണമെന്നും സർക്കാർ ഉത്തരവുകളുണ്ട്. ഇതൊന്നും നടപ്പാക്കാതെ  ഇല്ലാത്ത നഷ്ടക്കണക്ക് നിരത്തി നിക്ഷേപ പിരിവുകാരുടെ വേതനം വെട്ടിക്കുറക്കുന്ന നടപടിയാണ് ഭരണ സമിതി തുടരുന്നത്. പ്രതിഷേധിച്ചതിൻ്റെ പേരിൽ നിക്ഷേപപിരിവുകാർക്കെതിരെ പ്രതികാര നടപടി തുടരുന്നതോടൊപ്പം പൊതു സമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിൽ അപകീർത്തി പ്രചരിപ്പിക്കുകയാണ്.

 അടിയന്തരഘട്ടങ്ങളിലെടുക്കുന്ന ലീവിന് പോലും പിഴ ചുമത്തുന്നു . അടുത്ത ബന്ധുവിൻ്റെ മരണം, മടണാന്തര ചടങ്ങ് എന്നിവയിൽ  പങ്കെടുക്കാൻ ലീവെടുത്തതിൻ്റെ പേരിൽ സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത വിധമാണ് ഇവിടെ നിക്ഷേപ പിരിവുകാരിൽ നിന്ന് പിഴ ഈടാക്കിയത്. ഇത്തര ദ്രോഹ നടപടികൾക്കെതിരെ കൂടിയായിരുന്നു സമരം.
പെരുമണ്ണ ബസ്റ്റാൻഡ്  പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് 
 സൊസൈറ്റി പരിസരത്ത് സമാപ്പിച്ചു.
തുടർന്ന് നടന്ന ധർണ്ണ സി ബി ഡി സി എ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരു മണ്ണഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു ചേർത്ത അനുരജ്ജന ചർച്ചയിലെടുത്ത തീരുമാനങ്ങൾ പോലും കാറ്റിൽ പറത്തി അതിന് വിരുദ്ധമായ നടപടി കളുമായി മുന്നോട്ട് പോവുന്ന ഭരണ സമിതി ക്കെതിരെ രാഷ്ട്രീയം നോക്കാതെ സമരവുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാൽ തിരുവോണനാളിൽ സൊസൈറ്റിക്ക് മുമ്പിൽ പട്ടിണി സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകി.
ലീവെടുക്കാൻ പോലുമുള്ള അവകാശം നിഷേധിച്ച് പിഴ ഈടാക്കുന്ന നടപടിക്കെതിരെയും സംസ്ഥാന വ്യാപകമായി സഹകരണവകുപ്പിനെ മറയാക്കി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അലിഖിത നിയമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവും   നിയമനടപടി കളും സ്വീകരിക്കുമെന്നും ദിനേശ് പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് യുവിജയ പ്രകാശ് അധ്യക്ഷതവഹിച്ചു. Dcc അംഗം കെ രാധാകൃഷ്ണൻ മാസ്റ്റർ, ഡി കെ ടി എഫ് സംസ്ഥാന കമ്മറ്റി അംഗം ഗൗരി ശങ്കർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി കെ സിറാജുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം കെ കെ ഷമീർ,ഗ്രാമപഞ്ചായത്ത് അംഗം രമ്യ തട്ടാരിൽ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി പി ഫൈസൽ, ബ്ലോക്ക് കോൺഗ്രസ്  എക്സിക്യൂട്ടീവ് അംഗം മുരളീധരൻ മഠത്തിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഷാഹിം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീകല ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷബീർ കെ ഇ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് എൻ സുരേന്ദ്രൻ,സി ഷാനവാസ്‌ മുൻ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി,
സിബി ഡി സി എ നേതാക്കളായ ടി സൈതുട്ടി,ആലി ചേന്ദമംഗലൂർ, ബിജീഷ് കട്ടകളം ,എം പരമേശ്വരൻ, വി .മാലതി, ഒ രമണി വിശ്വൻ, തങ്കമണി നടുവത്തടത്തിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണൻ സ്വാഗതവും സമര സമിതി കൺവീനർ കെ പി രാജീവ് നന്ദിയും പറഞ്ഞു.

Post a Comment