പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡ് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ; മരം മുറിച്ച് നീക്കി ടി ഡി ആർ എഫ് വളണ്ടിയർമാർ ..

റോഡ് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ; മരം മുറിച്ച് നീക്കി ടി ഡി ആർ എഫ് വളണ്ടിയർമാർ ..
കോഴിക്കോട്
03 സപ്തംബർ 2024

വാഹനം ഇടിച്ച് റോഡിലേക്ക് വീഴാറായ മരം താലുക്ക് ദുരന്തനിവാരണ സേനാ വളണ്ടിയർമാരും മോട്ടോർ വാഹന ഉദ്യോഗസ്ഥരും ചേർന്ന്  മുറിച്ചുനീക്കി അപകടം ഒഴിവാക്കി.
ഒളവണ്ണ പഞ്ചായത്തിലെ പന്തിരങ്കാവ് മരചുവട് ബസ്റ്റോപ്പിന് സമീപത്തെ ഉപ്പൂത്തി മരത്തിലാണ് കണ്ടെയ്നർ ലോറി ഇടിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ  മരം പൊട്ടുകയും ഏത് നിമിഷവും റോഡിലേക്ക് വിഴാവുന്ന അവസ്ഥയിലുമായി. ഈ സമയം അതുവഴി കടന്നുവന്ന മോട്ടോർ വാഹന വകുപ്പ് ഇത് കാണുകയും ഉടൻ തന്നെ വാഹനം നിർത്തുകയും മരം പരിശോധിക്കുകയും ചെയ്തു.  മരം വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത ബോധ്യപ്പെട്ട ഉദ്യോസ്ഥർ താലൂക്ക് ദുരന്തനിവാരണ സേന ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിനെ വിവരം അറിയിക്കുകയായിരുന്നു. 
തുടർന്ന് മഠത്തിൽ അസീസ്, ചെറിയടത്ത് സിദ്ദീഖ്, ലാലു മഹേഷ് നാഗത്തും പാടം, മിർഷാദ് അകിലാളത്ത് തുടങ്ങിയവരും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി. പ്രവർത്തനത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.
ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് മരം റോഡിൽ വീണ് ഉണ്ടാകുമായിരുന്ന അപകടം ഒഴിവാക്കിയത്.
വകുപ്പിൽ ഇങ്ങനെയുള്ള ഉദ്യോഗരുമുണ്ട് എന്നതിനും ഇത് സാക്ഷ്യപ്പെടുത്തലായി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now