പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തോണി അപകടം; രക്ഷകരായത് സന്തോഷും നവാസും

തോണി അപകടം; രക്ഷകരായത് സന്തോഷും നവാസും
ഒളവണ്ണ ചുങ്കം
12 സപ്തംബർ 2024

ഒളവണ്ണ ചുങ്കത്ത് തോണി മറിഞ്ഞു അപകടത്തിൽ പെട്ടവർക്ക് രക്ഷകരായത് നാട്ടുകാർ.
കാക്കാത്തുരുത്തിക്ക് സമീപം
തോണി മറിഞ്ഞതോടെ പുഴയിൽ വീണവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നാട്ടുകാർ കുതിച്ചെത്തിയത്. മുങ്ങിത്താഴുന്നവരെ കണ്ട ഉടനെ തയ്യിൽ സന്തോഷും കെ.പി നവാസും പുഴയിലേക്ക് ചാടുകയായിരുന്നു.
                   (തയ്യിൽ സന്തോഷ്)
5 പേരാണ് അപകടത്തിൽ പെട്ടത്. പുഴയുടെ ആഴങ്ങളിലേക്ക്  മുങ്ങി താഴാൻ തുടങ്ങിയ 2 പേരെയും തോണിയിയിലെ പിടി വിടാതെ നിന്ന ഒരാളെയും ഇരുവരും ചേർന്ന് രക്ഷപ്പെടുത്തി. ഒരാൾ സ്വയം നീന്തിക്കയറി. അപ്പോഴേക്കും പുഴയുടെ അടുത്തട്ടിലക്ക് മറഞ്ഞ ചന്ദ്രാസിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും രക്ഷപെടുത്താനായില്ല. കാണാതായ ചന്ദ്രദാസിൻ്റെ മൃതദേഹം ബുധനാഴ്ച കണ്ടെടുത്തു.

കൊളത്തറ തയ്യിൽ ഹൗസിൽ ചോയിക്കുട്ടിയുടെ മകനാണ് രക്ഷകനായ സന്തോഷ്. പുഴയിൽ നിന്നും മീൻ പിടുത്തം തൊഴിലാക്കിയ സന്തോഷ് പുഴയെ നന്നായി അറിയുന്ന ആളാണ്. കോൺട്രാക്ടറായ കെ.പി നവാസും പുഴയിൽ മീൻ പിടിക്കൽ പതിവാക്കിയ ആളാണ്‌.
രണ്ടു പേരുടെയും അവസരോചിതമായ ഇടപെടലിൽ 3 പേർക്കാണ് ജീവൻ തിരിച്ചു കിട്ടിയത്. 
സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now