പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രതിപക്ഷ നേതാവ് ഒളവണ്ണയിൽ; ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉത്ഘാടനം ചെയ്യും..

പ്രതിപക്ഷ നേതാവ് ഒളവണ്ണയിൽ; ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉത്ഘാടനം ചെയ്യും..
ഒളവണ്ണ
25 സപ്തംബർ 2024
ഒളവണ്ണ ആസ്ഥാനമായ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്  പ്രതിപക്ഷ നേതാവ് വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യും.

കാരുണ്യവർഷം കൊണ്ടും സ്നേഹ സ്പർശം കൊണ്ടും മലയാളികളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ ഒളവണ്ണ  ആസ്ഥാനമായാണ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്.
ആംബുലൻസ്, വീട് നിർമ്മാണം, പാവപ്പെട്ട രോഗികൾക്ക് മരുന്നു വിതരണം, വിദ്യഭ്യാസ സഹായം എന്നീ ക്ഷേമ പദ്ധതികൾ ഏറ്റെടുത്ത് നടത്താനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്ന്  സാരഥികൾ നാട്ടുവാർത്തയോട് പറഞ്ഞു.
കേരളാ പ്രവാസി അസോസിയേഷൻ ഇതിനോടകം തന്നെ ആംബുലൻസ് സംഭാവനയായി നൽകിക്കഴിഞ്ഞു.
2024 സെപ്തംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ഒളവണ്ണ കൊടി നാട്ടുമുക്ക് ഐശ്വര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ട്രസ്റ്റിൻ്റെ  ഉൽഘാടനവും ആംബുലൻസ് സമർപ്പണവും നിർവഹിക്കും.
വീട് നിർമ്മിച്ചു നൽകൽ അടക്കം ഉള്ള നിരവധി സേവന പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
ഡോക്ടർ: മറിയ ഉമ്മനൊപ്പം നിരവധി പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി ട്രസ്റ്റിൻ്റെ ഭാരവാഹികൾ അറിയിച്ചു.




നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now