പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ തുടങ്ങി ..

പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ തുടങ്ങി ..
പന്തീരാങ്കാവ്
05 സപ്തംബർ 2024

പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രത്തിൽ 28-മത് വിനായക ചതുർത്ഥി മഹോത്സവം കൊടിയേറി.

ഗണേശസാധനാ കേന്ദ്രം ആചാര്യ ശ്രീലശ്രീ ആനന്ദ്യംബാ ധ്വജാരോഹണം നടത്തിയതോടെയാണ് പന്തീരാങ്കാവ് ഗണേശസാധനാകേന്ദ്രം, ശ്രീമംഗളചണ്ഡികാസിദ്ധമഹാവിനായകക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കമായത്.
വിവിധപൂജകൾ, ഹോമങ്ങൾ, ഗണേശ- ലളിതാ സഹസ്രനാമ ലക്ഷാർച്ചനകൾ, സകലവിദ്യാദായക ഹോമം, പ്രഭാഷണം, ശ്രീദുർഗാ സപ്തശതീ പാരായണ സഹിതശ്രീ മംഗളചണ്ഡികാ ഹോമം,1008 കൊട്ടതേങ്ങ കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടങ്ങിയ വിവിധ പരിപാടികൾ മഹോൽസവത്തിൻ്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 5 മുതൽ 8 വരെ നീണ്ടു നിൽക്കുന്ന ചതുർത്ഥി ആഘോഷങ്ങൾക്ക് ഗണേശസാധനാകേന്ദ്രം ആചാര്യ ശ്രീലശ്രീ ആനന്ദ്യംബാ നേതൃത്വം നൽകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now