പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഓടിക്കൊണ്ടിരിക്കെ ദേശീയപാതയിൽ കാറിനു തീ പിടിച്ചു...

ഓടിക്കൊണ്ടിരിക്കെ ദേശീയപാതയിൽ കാറിനു തീ പിടിച്ചു...
പന്തീരാങ്കാവ്
12 സപ്തംബർ 2024
ദേശീയപാത 66 ൽ കൂടത്തുംപാറയിൽ കാറിന്  തീ പിടിച്ചു. വാഹനത്തിൽ കണ്ടായിരുന്നവർ ഉടൻ പുറത്ത് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വൈകുന്നേരം  5.30 ഓടെയാണ് അപകടം. ഐക്കരപ്പടി സ്വദേശി നൗഷാദും സംസവും ഹൈലൈറ്റ് മാളിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. തീ ശ്രദ്ധയിൽ പെട്ട ഉടൻ കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം ഡസ്റ്റർ കാർ വലിയ തീ ഗോളമായി.
അതു വഴി വന്ന താലൂക്ക് ദുരന്ത നിവാരണ സേനാംഗം റഹീം പെരുമണ്ണയും മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമം നടത്തി. പൊലീസും ടി ആർഎഫിൻ്റെ കൂടുതൽ വളണ്ടിയർമാരും സ്ഥലത്തെത്തി. ഒടുവിൽ അഗ്നി രക്ഷാ യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഉണ്ടായ ഗതാഗതകരുക്ക് രാത്രി 8 മണിക്കും തുടരുകയാണ്.
കഴിഞ്ഞ ആഴ്ച അറപ്പുഴ പാലത്തിന് സമീവും ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now