പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നാടോടി സ്ത്രീകൾ മോഷണത്തിനിടെ പിടിയിലായി..

നാടോടി സ്ത്രീകൾ മോഷണത്തിനിടെ പിടിയിലായി..
പന്തീരാങ്കാവ് 
05 സപ്തംബർ 2024

മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പാലാഴിലെ ഫർണണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ നിന്നും ഉപകരണങ്ങൾ മോഷ്ടിച്ച് ഇറങ്ങവേ നാട്ടുകാരാണ് തമിഴ് സ്വദേശികളായ രണ്ട് സ്ത്രീകളെ തടഞ്ഞ് വെച്ചത്. തുടർന്ന് പൊലീസിൽ അറിയിക്കുയായിരുന്നു.
                             (കാവേരി)
പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കൂടുതൽ പേരിലേക്ക് നീണ്ടത്.
                            (ജ്യോതി)
തുടർന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. ബിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 
                       (മണിമേഖല)
കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ സെൽവി (23)തിരുപ്പൂർ, കൗസല്ല്യ എന്ന സരസു (46) മണിമേഖല (23 )പന്തീരാങ്കാവ്, ജ്യോതി (34) പന്തീരാങ്കാവ്, കാവേരി (51)മണത്തറ മടപ്പുറച്ചാലിൽ പേരാവൂർ എന്നിവരാണ് പിടിയിലായത്. 
                           (കൗസല്യ)
നന്നായി മലയാളം സംസാരിക്കുന്ന ഇവരിൽ ചിലർ മുൻപും സമാന കേസുകളിൽ പ്രതികളാണ്.ഇവർ പന്തീരാങ്കാവിന് സമീപം പൂളേങ്കരയിലാണ് താമസിച്ചിരുന്നത്.
                           (സെൽവി)
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now