പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹെൽത്തി കേരള; പരിശോധന തുടരുന്നു..

ഹെൽത്തി കേരള; പരിശോധന തുടരുന്നു..
പെരുവയൽ
24 സപ്തംബർ 2024
ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡിൽ
നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു മിന്നൽ പരിശോധന.
പെരുവയൽ പഞ്ചയത്തിലെ ഹോട്ടൽ, ചായ കടകൾ, കൂൾബാർ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റ്, പലചരക്കു കടകൾ എന്നിവിടങ്ങളിൽ  പരിശോധന നടത്തി. ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
 പഴകിയ ഭക്ഷണസാധനങ്ങളും എണ്ണയും കണ്ടെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാതെയും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ 9 കടകൾക്ക് പിഴ ചുമത്തി. പെരുവയൽ പഞ്ചയത്തിലെ പെരിങ്ങളം, മുണ്ടക്കൽ, പരിയങ്ങാട് എന്നിവിടെങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ചെറുപ്പ ഹെൽത്ത്‌ സൂപ്പർവൈസർ പി കെ കൃഷ്ണദാസ് നേതൃത്വം നൽകി. ജെ എച് ഐ മാരായ ഇന്ദുലേഖ കെ ടി, മനോജ്‌കുമാർ കെ, ടി ആലി എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now