പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാത്തറയിലെ കവർച്ച; പ്രതി പിടിയിൽ

മാത്തറയിലെ കവർച്ച; പ്രതി പിടിയിൽ


കോഴിക്കോട് 
12 സപ്തംബർ 2024

പന്തീരങ്കാവ് മാത്തറയിൽ വയോധിക ദമ്പതികളെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. 
തിരൂരങ്ങാടി സി.കെ നഗർ സ്വദേശി ഹസീമുദ്ദിനെ(30) ആണ് അറസ്റ്റിലായത്.
                         (ഹസീമുദ്ദീൻ)
ജില്ലാ പോലീസ് മേധാവി ടി.നാരയണൻ ഐപിഎസി ൻ്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഫറോക് അസി.കമ്മീഷണർ 
എ.എം സിദ്ധീഖിൻ്റെ നേതൃത്വത്തിൽ പന്തീരങ്കാവ് ഇൻസ്പെക്ടർ ജി.ബിജു കുമാറും ചേർന്നുള്ള സംഘമാണ് പ്രതിയെ അകത്താക്കിയത്.

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ സ്പെഷ്യൽ ഗ്രൂപ്പിലേക്ക് അന്വേഷണം എത്തുകയും പതിനേഴ് ദിവസത്തിനു ള്ളിൽ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയു മായിരുന്നു.

ആഗസ്റ്റ് 27ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ വയോധികനെ നിരീക്ഷിച്ച ശേഷം സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തി വീടിൻ്റെ മുൻവശത്തുകൂടി വീടിൻ്റെ വർക്ക് ഏരിയയിലേക്ക്  പോയ പ്രതി വീട്ടമ്മയെ പിന്നിൽ നിന്ന് മുഖം പൊത്തി ആക്രമിച്ച് കത്തിവീശി കഴുത്തിലെ സ്വർണ്ണമാല കവരുകയും കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും. തടയാൻശ്രമിച്ച വീട്ടമ്മയുടെ കയ്യിൽ കുത്തി
പരിക്കേൽപ്പിച്ച്  വള ഊരിയെടുക്കുന്ന തിനിടയിൽ ഭർത്താവ് എത്തുകയും പിന്നീട് ഭർത്താവിനെ ആക്രമിച്ച് തള്ളിയിട്ട്  കടന്ന് കളയുകയുമായിരുന്നു. വീട്ടമ്മയുടെ വിരലിൽ പത്തോളം തുന്നിക്കെട്ടുകൾ വേണ്ടി വന്നിരുന്നു.ഭർത്താവിനും കൈക്ക് മുറിവേറ്റിരുന്നു.

പ്രതി മുമ്പ് ഇവരുടെ കെട്ടിടത്തിൽ താമസിച്ചിരുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം മനസിലാക്കിയ പ്രതി മുമ്പ് രണ്ടു തവണ കവർച്ച ആസൂത്രണം ചെയ്തിരുന്നെന്നും വ്യക്തമായി. 
ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് കവർച്ച നടത്തിയ ഹസീമുദ്ദീൻ മൂന്ന് ഓട്ടോകൾ മാറി മാറി കയറിയാണ് പ  അരീക്കാട് വഴി ടൗണിലെത്തിയത്.

നിരവധി സി സി ടി വി ദ്യശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി ബാംഗ്ലൂരിലേക്ക് കടന്നിരുന്നതായ വിവരം ലഭിച്ച സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ്    പിൻതുടർന്ന് ബാംഗ്ലൂരിലെത്തി അന്വേഷിച്ചു വരുന്നതിനിടയിൽ  ഗൾഫിലേക്ക്  പോകുന്നതിനായി പ്രതി കേരളത്തിലേക്ക് കടന്നതായ വിവരം ലഭിച്ചു. പിന്നാലെ കോഴിക്കോട്ടേക്ക് തിരിച്ച അന്വേഷണസംഘം  നടക്കാവ്  ഭാഗത്തുള്ള ആഡംബര ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെ  ഫറോക് സ്റ്റേഷനിൽ എം.ഡി.എം.എ കേസും വ്യാജ സ്വർണ്ണം പണയം വെച്ചതിന്  തിരൂരങ്ങാടി പരപ്പനങ്ങാടി പോലീസ്  സ്റ്റേഷനിലും കേസുണ്ട്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമ്മണ്ണ,സുമേഷ് ആറോളി, രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഷാജി, പ്രമോദ് എം.സുബീഷ്, സൈബർ സെല്ലിലെ സ്കൈലേഷ് ഫറോക്ക് സബ്ബ് ഇൻസ്പെക്ടർ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now