പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാക്കൂർ ഹരിശ്രീ സംഗീത വിദ്യാലയം 32-മത് വാർഷികം ആഘോഷിച്ചു.

കാക്കൂർ ഹരിശ്രീ സംഗീത വിദ്യാലയം 32-മത് വാർഷികം ആഘോഷിച്ചു.
കാക്കൂർ

കാക്കൂർ ഹരിശ്രീ സംഗീത വിദ്യാലയം 32- മത് വാർഷികം ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നവരാത്രി സംഗീതോത്സവവും സംഘടിപ്പിച്ചു. കാക്കൂർ എം.എൽ.പി സ്കൂളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
 കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിഎം ഷാജി ഉത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഹരിശ്രീ അശോകൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള നാദബ്രഹ്മ പുരസ്കാരം ബേപ്പൂർ ബാലകൃഷ്ണ ഭാഗവതർക്ക് (ശ്രീരഞ്ജിനി നാട്യ കലാക്ഷേത്രം.നടുവട്ടം)
സമ്മാനിച്ചു. 
സംഗീതജ്ഞൻ സുനിൽ തീരുവങ്ങൂർ ആണ് പുരസ്കാകാരം കൈമാറിയത്. കാഷ് അവാർഡ് ലിഷാ പ്രമോദും
പ്രശസ്തിപത്രം പ്രമോദ് കുമാർ കാക്കൂരും കൈമാറി.
ഹരിശ്രീ സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സംഗീതാർച്ചന നടത്തി.
ചടങ്ങിൽ വാലത്തിൽ സിദ്ധീഖ് ആദ്യക്ഷനായി. കെ.എം രതീഷ്, ഷാജി മംഗലശ്ശേരി, എം.കെ.രാധാകൃഷ്ണൻ, ദാസ് ചേളന്നൂർ, പ്രേംരാജ് ചേളന്നൂർ, ചിത്ര ടീച്ചർ, രാജൻ കാഞ്ചനം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അനുഗ്രഹ്  സുധാകറിൻ്റെ സംഗീത കച്ചരി നടന്നു. അമൽശിവൻ വയലിനിലും പ്രമോദ് കുമാർ മൃദംഗത്തിലും പക്കമേളം വായിച്ചു. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് കരോക്കെ ഗാനമേളയും അവതരിപ്പിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now