പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇരിങ്ങല്ലൂർ ഹൈസ്കൂൾ റോഡിന് ഫണ്ട് അനുവദിച്ചു..

ഇരിങ്ങല്ലൂർ ഹൈസ്കൂൾ റോഡിന് ഫണ്ട് അനുവദിച്ചു..
പാലാഴി
4 ഒക്ടോബർ 2024

പുഴമ്പുറം മങ്ങാട്ട് കോമലക്കുന്ന് ഇരിങ്ങല്ലൂർ സ്കൂൾ റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കും.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പാലാഴി വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന പുഴമ്പുറം മങ്ങാട്ട് കോമലക്കുന്ന് സ്കൂൾ റോഡിന്  എംഎൽഎ പിടിഎ റഹീം ആസ്തി വികസന ഫണ്ടിൽ നിന്നും 22.10 ലക്ഷം രൂപ അനുവദിച്ചു.  പ്രസിഡൻറ് അഡ്വക്കേറ്റ് പി ശാരുതിയുടെ അധ്യക്ഷതയിൽ ഒക്ടോബർ 3ന് വ്യാഴാഴ്ച വൈകീട്ട് സംഘടിപ്പിച്ച ചടങ്ങിൽ എംഎൽഎ  പിടിഎ റഹീം റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം ഉഷാദേവി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സിന്ധു, ആരോഗ്യ സെൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജ്, റോഡ് കമ്മിറ്റി കൺവീനർ കെ പി മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now