കോഴിക്കോട് റൂറൽ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി.
തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് ശാസ്ത്രോത്സവം.55 സ്കൂളുകളിൽ നിന്നുമായി 2000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്രോത്സവം കൊടൽ ഗവ.യു.പി. സ്കൂളിലും പന്തീരങ്കാവ് എ യു പി സ്കൂളിലും കമ്പിളിപറമ്പ സ്കൂളിലുമായാണ് നടക്കുന്നത്.
കൊടൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഷൈലജ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ബാാബുരാജൻ അധ്യക്ഷനായി. സി.ഡബ്ലിയു.ആർ.ഡി.എം. മുൻ ശാസ്ത്രഞ്ജൻ ഇ.അബ്ദുൾ ഹമീദ് മുഖ്യാതിഥിയായി. ശാസ്ത്രോത്സവം ലോഗോ തയ്യാറാക്കിയ ഒളവണ്ണ എ.എൽ.പി.സ്കൂൾ അധ്യാപകൻ ലിനോജിന് ഉപഹാരം നൽകി. പി.സിന്ധു, ബിന്ദു ഗംഗാധരൻ, എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി, പി.കെ.മനോജൻ, റഷീദ് പാവണ്ടൂർ, എം.മണികണ്ഠൻ, അഞ്ജുശ്രീകാന്ത്, ഇ.രാമകൃഷ്ണൻ, വി.കെ.വിപിൻ എന്നിവർ സംസാരിച്ചു.
യു പി വിഭാഗത്തിൽ നിരവധി ആശയങ്ങളും പ്രൊജക്ടുകളും കുട്ടികൾ അവതരിപ്പിച്ചു. വൈകീട്ട് 4 മണിയോടെ ആദ്യ ഫലം പുറത്ത് വന്നപ്പോൾ 42 പോയിൻ്റ് നേടി കൊടൽ ഗവ: യുപി സ്കൂൾ മുന്നിലുണ്ട്. 32 ഉം 26ളം 25 ഉം പോയിൻ്റുകൾ നേടി ഗവ.യു പി സ്കൂൾ മണക്കാട്, മെഡിക്കൽ കോളജ് കാമ്പസ്, സേവിയോ ദേവഗിരി എന്നിവർ തൊട്ടു പിറകിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ