പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ധനവകുപ്പിൻ്റെ ഉത്തരവിനെതിരെ സമരവുമായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ..

ധനവകുപ്പിൻ്റെ ഉത്തരവിനെതിരെ സമരവുമായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ..
കോഴിക്കോട് 
16 ഒക്ടോബർ 2024

എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകരുടെ സെൽഫ് ഡ്രോയിങ് പദവി നിർത്തലാക്കുവാനുള്ള സർക്കാർ  ഉത്തരവിനെതിരെ (GO(P)85/2024)
കേരള  പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി. പുതിയറയിലെ എ ഇ ഒ ഓഫീസി
നു മുമ്പിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് KPPHA റൂറൽ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തിയത്.
ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ  അബ്ദുൾ റഷീദ് മാസ്റ്റർ പാവണ്ടൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. 
പ്രധാന അധ്യാപകരെയും, സഹാധ്യാപകരെയും, വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരെയും ഒരേ സമയം ബുദ്ധിമുട്ടിലാഴ്ത്തുന്ന സർക്കാർ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
എയ്ഡഡ് മേഘലയെ സർക്കാർ പാർശ്വവൽക്കരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പുതിയ ഉത്തരവ് അധിക ജോലിഭാരം അടിച്ചേൽപ്പിക്കുമെന്നും ശമ്പളം വൈകാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. 
ധനവകുപ്പിൻ്റെ കരിനിയമം പിൻവലിക്കുക, സ്കൂളുകളിൽ ഒരേ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയായിരുന്നു സമരം.

ഉത്ഘാടന ചടങ്ങിൽ KPPHA സംസ്ഥാന കൗൺസിൽ അംഗവും ഉപജില്ലാ പ്രസിഡൻ്റുമായ  രഞ്ജിത്ത്മാസ്റ്റർ അധ്യക്ഷനായി. വനിതാ ഫോറം കൺവീനർ സുഗന്ധി ടീച്ചർ, പ്രധാന അധ്യാപകരായ ബിജു മാസ്റ്റർ, കൃഷ്ണകുമാർ മാസ്റ്റർ,  അഷ്റഫ് മാസ്റ്റർ, ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ  വനജാക്ഷി ടീച്ചർ, ധന്യ ടീച്ചർ, മിനിത ടീച്ചർ, ഷാബിന ടീച്ചർ, ഉപജില്ല സെക്രട്ടറി പി.പി. ഷീജ ടീച്ചർ, ട്രഷറർ ജൂലി ടീച്ചർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now