പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പുതിയ മാളികപ്പുറം മേൽശാന്തി പന്തീരങ്കാവ് സ്വദേശി വാസുദേവൻ നമ്പൂതിരി ..

പുതിയ മാളികപ്പുറം മേൽശാന്തി പന്തീരങ്കാവ് സ്വദേശി വാസുദേവൻ നമ്പൂതിരി ..
പന്തീരാങ്കാവ്
17 ഒക്ടോബർ 2024

പന്തീരാങ്കാവ് കൈമ്പാലം തിരുമംഗലം വാസുദേവൻ നമ്പൂതിരി (55) പുതിയ മാളികപ്പുറം മേൽശാന്തിയായി ഉടൻ ചുമതലയേൽക്കും. ഇന്ന് രാവിലെയാണ് അവസാന ലിസ്റ്റിൽ നിന്നും ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിൽ 15 വർഷക്കാലവും തറവാട്ടു ക്ഷേത്രമായ
പാലകുറുംബ ഭഗവതി ക്ഷേത്രത്തിൽ  5 വർഷക്കാലവും ശാന്തി വൃത്തി നടത്തിയ വാസുദേവൻ നമ്പൂതിരി ഈ ഒക്ടോബർ മാസം മുതൽ മാങ്കാവ് തൃശാല ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചുവരുയായിരുന്നു. 
പാരമ്പര്യമായി താന്ത്രിക കർമങ്ങളും ഇദ്ദേഹം  ചെയ്തു വരുന്നുണ്ട്.

2012 മുതൽ അപേക്ഷകൾ നൽകി വരുന്നുണ്ടെങ്കിലും അവസാന ലിസ്റ്റിൽ എത്തുന്നത് ആദ്യമാണെന്നും തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പോറൽ പോലും ഏൽക്കാതെ ഭക്തർക്ക് ശബരിമല ദർശനം നടത്താൻ കഴിയട്ടെ എന്നാണ് തൻ്റെ പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരുമംഗലം വീട്ടിൽ ആശംസകൾ അറിയിക്കാൻ എത്തുന്നവരുടെ തിരക്കാണ്. ഫോണിലും നിരന്തരം വിളികളും സന്ദേശങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.

പരേതരായ നാരായണൻ നമ്പൂതിരിയുടെയും
ശ്രീദേവി അന്തർജനത്തിൻ്റെയും 3 മക്കളിൽ രണ്ടാമനാണ് വാസുദേവൻ നമ്പൂതിരി.
ശ്രീവിദ്യയാണ് ഭാര്യ.
ജയദേവ്, ദേവാനന്ദ് എന്നിവർ മക്കളാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now