കോഴിക്കോട് :
22 ഒക്ടോബർ 2024
പന്തീരാങ്കാവ് എ.യു.പി സ്കൂൾ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രനീദ് മൂന്നാംതൊടിയുടെ പുതിയ കവിത സമാഹാരം 'സ്നേഹ വീഥി ' യുടെ പ്രകാശനം അങ്കമാലി വ്യാപാര ഭവനിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ സി.പ്പി പള്ളിപ്പുറം നിർവഹിച്ചു. പ്രശസ്ത ക്രൈം ത്രില്ലർ നോവലിസ്റ്റ് ബാറ്റൻ ബോസ് പുസ്തകം ഏറ്റു വാങ്ങി. പബ്ലിഷർ പൈമ പ്രദീപ്, മിമിക്രി കലാകാരൻ സുബീഷ്, പ്രണവ് മൂന്നാംതൊടി, സനൂപ് ആരാധ്യ, ഐ.കെ പ്രബീഷ്, സാഹിത്യ മേഖലയിലെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.