പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സ്വർണത്തിളക്കവുമായി വയനാടിൻ്റെ കുഞ്ഞുമോൻ...

സ്വർണത്തിളക്കവുമായി വയനാടിൻ്റെ കുഞ്ഞുമോൻ...
സുൽത്താൻ ബത്തേരി
29 ഒക്ടോബർ 2024

ചത്തീസ്ഗഡ്, റായ്പൂരിൽ വെച്ചു നടന്ന 27 മത് ഓൾ ഇന്ത്യ ഫോറസ്റ്റ് മീറ്റിൽ 43 സ്വർണ്ണമടക്കം 103 മെഡലുകളോടെ കേരളം രണ്ടാം സ്ഥാനം നേടിയപ്പോൾ വയനാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്
പി എ കുഞ്ഞുമോൻ.
വയനാട്ടിലെ തോട്ടാമൂല സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി
ജോലി ചെയ്യുന്ന ഉദ്ദേഹം റായ്പുരിൽ നടന്ന 27 മത് ദേശീയ വനം കായിക മേളയിൽ വെറ്ററൻ വിഭാഗത്തിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണവും ട്രിപ്പിൾ ജംബിൽ വെളളിയും 110 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലും നേടിയാണ് തൻ്റെ പ്രതിഭ തെളിയിച്ചത്.
23 വർഷമായി വനം വകുപ്പിൽ ജോലി ചെയ്തു വരുന്ന കോഴിക്കോട് ജില്ലയിലെ വിലങ്ങാട് സ്വദേശിയായ കുഞ്ഞുമോൻ്റെ കുടുംബാംഗങ്ങളും കായിക പ്രതിഭകളാണ്.
2015 ൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസായി പ്രമോഷൻ ലഭിച്ചാണ് വയനാട് മുത്തങ്ങ റെയ്ഞ്ചിൽ എത്തുന്നത്. മുത്തങ്ങയിൽ ഔദ്യോഗിക ജോലികൾക്ക് പുറമേ നിരവധിയായ സാമുഹിക സേവന പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തി വരുന്നുണ്ട്. മുത്തങ്ങ പൊൻകുഴി കോളനിയിലെ കുട്ടികളെ  പഠിപ്പിച്ച് പൊതു സമുഹത്തിൻ്റെ വലിയ പ്രശംസ ഇദ്ദേഹം നേടിയിട്ടുണ്ട്. 
ബത്തേരി റേഞ്ചിലെ നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്ത സമയത്ത്  കുഞ്ഞുമോൻ പ്രത്യേകം പരിശീലനം നൽകിയവരിൽ നിന്നും 27 പേർക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻറ് പരീക്ഷയിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ  ആയി ജോലി ലഭിച്ച വിവരം വളരെ സന്തോഷത്തോടെയാണ് അദ്ദേഹം പങ്കുവെച്ചത്.
തോട്ടാമൂല സ്റ്റേഷനിലേക്ക്  സ്ഥലം മാറിയതോടെ  കുമിഴിയിലുള്ള കുട്ടികൾക്ക് ക്രിക്കറ്റ് കളിയിൽ പരിശീലനം നൽകി വരികയാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥൻ.
ഇതിനോടകം അഞ്ചോളം കുട്ടികൾ വയനാട് ജില്ല സ്കൂൾ ടീമിൽ ഇടം നേടിക്കഴിഞ്ഞു.
ഒരു കുട്ടി വയനാട് DCA യുടെ U 14 ടീമിലും ഇടം നേടിയിട്ടുണ്ട്.

ഔദ്യോഗിക ജോലികൾക്ക് തടസമാകാതെ ഇദ്ദേഹം നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾക്ക് വകുപ്പിലെ ജീവനക്കാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞുമോൻൻ്റെ ഭാര്യ ഗൗരി
കൽപ്പറ്റ ഫ്ലയിംഗ് സ്കോടിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ്.
വനംവകുപ്പിൽ 22 വർഷമായി ജോലി ചെയ്തു വരുന്ന ഗൗരിയും കായിക രംഗത്തെ പ്രതിഭയാണ്.
ഒൻപതോളം ദേശീയ വനം കായിക മേളയിൽ പങ്കെടുത്ത്  സ്വർണ്ണ മെഡൽ ഉൾപ്പെടെ നിരവധി മെഡലുകൾ ഗൗരി നേടിയിട്ടുണ്ട്.  റായ്പുരിൽ  നടന്ന വനിതകൾ വെറ്ററൻ വിഭാഗത്തിൽ 4 x 100 റിലേയിൽ വെള്ളിമെഡലും ഇവർക്ക് സ്വന്തം.

പാർവ്വതി കുഞ്ഞുമോൻ 16, പവിത്ര കെ എന്നിവരാണ് മക്കൾ. രണ്ടു പേരും ക്രിക്കറ്റ് താരങ്ങളാണ്. മൂത്ത മകൾ പാർവ്വതി കുഞ്ഞുമോൻ U15 കേരള ടീമിലും സ്കൂൾ ജൂനിയർ കേരളാ ടീമിലും കളിച്ചിട്ടുണ്ട്.

ജോലിയിലും കായിക രംഗത്തും പൊതുജന സേവന രംഗത്തും ഒരേ സമയം തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുഞ്ഞുമോൻ സാറിനും കുടുംബത്തിനും നാട്ടുവാർത്തയുടെ അഭിനന്ദനങ്ങൾ.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now