പന്തീരാങ്കാവ്
04 ഒക്ടോബർ 2024
രാജീവ് പെരുമൺ പുറയുടെ വെയിലത്ത് ഉണങ്ങുന്ന കവിതകൾ പ്രകാശനം ചെയ്തു. പന്തീരാങ്കാവ് എ യു പി സ്കൂളിൽ സപ്തംബർ 30 തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
കവിയും ജില്ലാ പഞ്ചായത്തംഗവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ രാജീവ് പെരുമൺ പുറയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് വെയിലത്ത് ഉണങ്ങുന്ന കവിതകൾ. മൂന്നാമത്തെ രചന അവസാന ഘട്ടത്തിലാണെന്നും കവി പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനായി. കവി ബാലഗോപാൽ കാഞ്ഞങ്ങാട് പുസ്തക പരിചയം നടത്തി. കവർചിത്രം രൂപകൽപ്പന നടത്തിയ ആർട്ടിസ്റ്റ് രാജേന്ദ്രൻ പുല്ലൂരിന് ഉപഹാരം നൽകി. സജിത്ത് ഇല്ലത്ത്താഴം വരച്ച രേഖാചിത്രങ്ങൾ അതിഥികൾക്ക് ഉപഹാരമായി നൽകി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് ,ബ്ലോക്ക് പ്രസിഡൻ്റ് ടി കെ ശൈലജ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, ഡിവൈഎസ്പി എ ഉമേഷ്, സിപിഐ എം സൗത്ത് ഏരിയാ സെക്രട്ടറി ബാബു പറശേരി, കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു, ദിനേശ് പെരുമണ്ണ, രാജീവ് പെരുമൺ പുറ എന്നിവർ സംസാരിച്ചു . ശ്രീകുമാർ മാവൂർ, അനൈന കെ, സജിത്ത് , ഇ അനഘ എന്നിവർ കാവ്യാലാപനം നടത്തി. ജില്ലാ സെക്രട്ടറി ഡോ യു ഹേമന്ത് കുമാർ സ്വാഗതവും കുന്നമംഗലം മേഖലാ സെക്രട്ടറി വി സിദ്ധാർഥൻ നന്ദിയും പറഞ്ഞു.