പാലാഴി.
04 ഒക്ടോബർ 2024
15.5 ലക്ഷം ചിലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
അംഗൻവാടിക്ക് മുകളിൽ 50 ഓളം പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹോളും നിർമ്മിച്ചിട്ടുണ്ട്. സ്മാർട്ടായ അംഗൻവാടിയിൽ ഇരുപതോളം കുരുന്നുകളാണ് ഉള്ളത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അദ്ധ്യക്ഷയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി സെയ്താലി
ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീനാ ബീഗം, ശിശു വികസന പദ്ധതി ഓഫീസർ സൈബുന്നീസ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉഷാദേവി, പി ബാബുരാജൻ, പി.മിനി, എം സിന്ധു തുടങ്ങി നിരവധി പേർ സംസാരിച്ചു.
പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത് പരിപാടി ആഘോഷമാക്കി.