പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലകുറുമ്പ ക്ഷേത്രത്തിൽ ഊട്ടുപുര ഉയരുന്നു.

പാലകുറുമ്പ ക്ഷേത്രത്തിൽ ഊട്ടുപുര ഉയരുന്നു.
ഒളവണ്ണ
12 ഒക്ടോബർ 2024

മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒളവണ്ണ പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ  ഊട്ടുപുര നിർമ്മാണം ഉടൻ ആരംഭിക്കും. ഒക്ടോബർ 13 ന് രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഊട്ടുപുരയുടെ ശിലാന്യാസം മലബാർ ദേവസ്വം പ്രസിഡൻ്റ് എം.ആർ മുരളി നിർവ്വഹിക്കും. ചടങ്ങിൽ വിശിഷ്ഠ വ്യക്തികളും ഭക്തരും പങ്കെടുക്കും.
വടക്കൻ മലബാറിലെ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന പാലകുറുമ്പ ക്ഷേത്രത്തിൽ പരിപാടികളിൽ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടാകുന്നത്.നിലവിൽ ക്ഷേത്രവളപ്പിൽ താല്കായിമായി പണിയുന്ന പന്തലിലാണ് ഭക്ഷണം നൽകുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഊട്ടുപുര പണിയുക എന്ന ക്ഷേത്ര വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now