പന്തീരാങ്കാവ്
5 ഒക്ടോബർ 2024
ബംഗളൂരുവിലെ ബാണാർഗട്ടയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ദേശീയപാതയോരത്ത് മാളിന് സമീപം ബസാൻ ആർക്കേഡിൽ പ്രവർത്തിച്ച ANYTIME MONEY എന്ന സ്ഥാപനം പൊലിസ് സീൽ ചെയ്തിരുന്നു.
ഏതാണ്ട് ഒരു വർഷത്തോളമായി അടച്ചിട്ട ഈ സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധക്ക് എത്തിയപ്പോഴാണ് പൂട്ട് തകർത്ത് മോഷണം നടന്നത് വ്യക്തമായത്.
തുടർന്നാണ് പന്തീരങ്കാവ് ഇൻസ്പക്ടർ ബിജുകുമാറിൻ്റെ നേതൃത്വത്തിൽ അന്യേഷണം തുടങ്ങിയതും ബംഗളൂരിൽ നിന്നും പ്രതി പിടിയിലായതും. പ്രതി രാമനാട്ടുകരയിൽ താമസിക്കവേയാണ് ഇവിടെ മോഷണം നടത്തിയതെന്നും മോഷണ ശേഷം താമസ സ്ഥലം മാറുന്ന പ്രതിയെ സമഗ്രമായ അന്വേഷത്തിന്
ഒടുവിലാണ് പിടികൂടാനായത്.
കളമശ്ശേരിയിലും പ്രതിക്കെതിരെ കേസുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്കമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
പന്തീരങ്കാവ് എസ് ഐ മഹീഷ്, സി പി ഒ മാരായ നീതു, അതുല്യ, ഫറോക്ക് അസിസ്റ്റൻ കമ്മീഷണറുടെ നേതൃത്വത്തിലുകള്ള സ്ക്വാഡിലെ സി പി ഒ മാരായ അഖിൽ, സുബീഷ് എന്നിവരാണ് പന്തീരങ്കാവ് ഇൻസ്പക്ടർ ബിജുകുമാറിൻ്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.