പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കവിതാ സമാഹാരം സ്നേഹവീഥി വായനക്കാരിലേക്ക് ..

കവിതാ സമാഹാരം സ്നേഹവീഥി വായനക്കാരിലേക്ക് ..
കോഴിക്കോട് :
20 ഒക്ടോബർ 2024

പ്രനീദ് മൂന്നാംതൊടിയുടെ  പുതിയ കവിത സമാഹാരം "സ്നേഹ വീഥി" പ്രകാശനം ചെയ്തു.
പന്തീരാങ്കാവ് എ.യു.പി സ്കൂൾ അധ്യാപകനും കവിയും പരിസ്ഥിതി പ്രവർത്തകനുമായ പ്രനീദിൻ്റെ പുതിയ രചനയാണ് സ്നേഹവീഥി. 
 2024 ഒക്ടോബർ 20 ന് ഞായർ 11 മണിക്ക് അങ്കമാലി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സി.പി പള്ളിപ്പുറം പ്രകാശനം നിർവഹിച്ചു. പ്രശസ്ത ക്രൈം ത്രില്ലർ നോവലിസ്റ്റ് ബാറ്റൻ ബോസ് പുസ്തകം ഏറ്റു വാങ്ങി. 
മഞ്ജരി ബുക്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകമായ പെൻഡ്രൈവിലൂടെ ഏഷ്യ വേൾഡ് റെക്കോർഡ് അടക്കം പത്തോളം ലോക റെക്കോർഡുകളിൽ ഇടം നേടിയ ആളാണ് പ്രനീദ് മൂന്നാംതൊടി. മലയാള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്ന 'മാണിക്യ ലിപികൾ' എന്ന പുതിയ കവിത സമാഹാരം നവംബറിൽ പുറത്തിറങ്ങും.
                              (പ്രനീദ്)

അമ്മത്തണൽ, ഓർമയിൽ ഒരോണം, ജനാധിപത്യത്തിന്റെ വെല്ലുവിളികൾ,എന്റെ പ്രിയപ്പെട്ട കവിതകൾ,കടുകുമണി കവിതകൾ എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
പബ്ലിഷർ പൈമ പ്രദീപ്‌, മിമിക്രി കലാകാരൻ സുബീഷ്, പ്രണവ് മൂന്നാംതൊടി, സനൂപ് ആരാധ്യ, ഐ.കെ പ്രബീഷ് എന്നിവരെ കൂടാതെ  സാഹിത്യ മേഖലയിലെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now