പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലാഴി നൂഞ്ഞിയിൽ അംഗൻവാടി പ്രദേശത്ത് മാലിന്യപ്രശ്നത്താൽ പൊറുതിമുട്ടി ജനം: നടപടിയെടുക്കാതെ അധികൃതർ..

പാലാഴി നൂഞ്ഞിയിൽ അംഗൻവാടി പ്രദേശത്ത് മാലിന്യപ്രശ്നത്താൽ പൊറുതിമുട്ടി ജനം: നടപടിയെടുക്കാതെ അധികൃതർ..
പാലാഴി
17 ഒക്ടോബർ 2024

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അത്താണിക്ക് സമീപം നൂഞ്ഞിയിൽ ഭാഗത്ത് സ്വകാര്യ കെട്ടിടത്തിൽ നിന്നുള്ള മാലിന്യം തള്ളലിൽ പൊറുതിമുട്ടി പ്രദേശവാസികൾ. നൂഞ്ഞിയിൽ അംഗൻവാടിക്ക് സമീപത്ത് 60 ൽ ഏറെ ആളുകൾ താമസിക്കുന്ന ഇരുനില കെട്ടിടത്തിൽ നിന്നാണ് കക്കൂസ് മാലിന്യമടക്കം പുറത്തേക്ക് തള്ളുന്നത്. സെപ്റ്റിക് ടാങ്കിലെ ഗ്യാസ് തുറന്ന് വിടുന്ന സമയങ്ങളിൽ പ്രദേശത്താകെ ദുർഗ്ഗന്ധം പരക്കുന്നതിനാൽ അങ്കണവാടിയിലെ 15 ഓളം കുട്ടികളടക്കം പ്രദേശവാസികൾ ദുരിതത്തിലാണ്.
             (മാലിന്യം തള്ളുന്ന കെട്ടിടം )
പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും കാര്യക്ഷമമായ നടപടി എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി എത്തിയ ശേഷം കെട്ടിട ഉടമയെത്തി മാലിന്യം നീക്കം ചെയ്ത സംഭവവും ഉണ്ടായതായി നാട്ടുകാർ വ്യക്തമാക്കി.
ഇപ്പോഴും കോമ്പൗണ്ടിനകത്ത് ജൈവ അജൈവ മാലിന്യങ്ങൾ കെട്ടികിടക്കുകയാണെന്നും ഇന്നും മാലിന്യം പുറത്തേക്ക് ഒഴിക്കിവിട്ടെന്നും നാട്ടുകാർ പറഞ്ഞു. സെപ്റ്റിറ്റിക്ക് ടാങ്കിൽ നിന്നും ഗ്യാസ് തുറന്നു വിടുന്ന സംവിധാനവും റോഡരികിലാണ് സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യപ്രശ്നം പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now