പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കളംപാട്ട് ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി ..

കളംപാട്ട് ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി ..
പന്തീരാങ്കാവ്
28 ഒക്ടോബർ 2024

അനുഷ്ഠാന കലയായ കളമെഴുത്ത് പാട്ടിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി പന്തീരാങ്കാവ് എ.യു.പി.സ്കൂളിൽ
കളംപാട്ട് ശില്പ്പശാല സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാലക്ക് കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവും കളമെഴുത്ത് കലാകാരനുമായ കടന്നമണ്ണ  ശ്രീനിവാസൻ നേതൃത്വം നൽകി.
പ്രകൃതിദത്തങ്ങളായ
പഞ്ചവർണ്ണങ്ങളെ കൊണ്ട് ഭദ്രകാളിയുടെ കളമെഴുതി കളമെഴുത്ത് പാട്ടിന്റെ ആചാര അനുഷ്ഠാനങ്ങളും
ഐതിഹ്യങ്ങളും ചടങ്ങുകളും വ്യക്തമാക്കുന്ന സോദോഹരണ പ്രഭാഷണവും നന്തുണി ഉപയോഗിച്ചു ഒള കളംപാട്ടും  ശില്പശാല ശില്പശാലയുടെ ഭാഗമായി അവതരിപ്പിച്ചു. കുട്ടികൾക്ക്‌ വേറിട്ട അനുഭവമായി ശില്പശാല.

ശ്രീനിവാസന്റെ 238-മത് കളമെഴുത്ത് പാട്ട് ശില്പശാലയാണ് സ്കൂളിൽ നടന്നത്. പ്രധാനാധ്യാപിക പി.സി.ബീന, സ്റ്റാഫ് സെക്രട്ടറി എസ്. ഗിരീഷ് കുമാർ, മാനേജർ കെ നിത്യാനന്ദൻ, അധ്യാപകരായ പ്രനീത് എം, സി.ഷജ് , പി.എം ബിജു കുമാർ ,ലേഖ.ജി, സിന്ധു. എ.എസ്  എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now