പെരുമണ്ണ
10 ഒക്ടോബർ 2024
ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി രൂപം പെരുമണ്ണയിൽ പ്രദർശിപ്പിക്കുന്നു. അറത്തിൽ പറമ്പ എ എം എൽ പി സ്കൂളിൽ ആണ് പ്രദർശനം. ഒക്ടോബർ 9, 10 ദിവസങ്ങളിൽ സ്കൂളിലെ കലോത്സവത്തോട് ചേർന്നാണ് പ്രദർശനം. ഇതേ സ്കൂളിലെ അദ്യാപികയായ സി എം അർജുനയാണ് ഇതിൻ്റെ ശില്പി. ഒരാഴ്ച സമയമെടുത്ത് മരുന്ന് ഉള്ളതും ഇല്ലാത്തതുമായ രണ്ടര ലക്ഷം തീപ്പെട്ടി കമ്പുകൾ ഉപയോഗിച്ചാണ് അർജുന ഗാന്ധി രൂപം തയ്യാറാക്കിയത്.
(അർജുന തൻ്റെ നിർമ്മിതിക്കൊപ്പം)
ഗിന്നസ് റിക്കോർഡ് ലക്ഷ്യമിട്ട ഈ നിർമ്മിതി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിലും പ്രദർശിപ്പിച്ചിരുന്നു.
ഗിന്നസ് റിക്കോർഡ് ലക്ഷ്യമിട്ട ഈ നിർമ്മിതി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിലും പ്രദർശിപ്പിച്ചിരുന്നു.
ഗാന്ധിജിയുടെ വലിയ രൂപം കാണാനും സൽഫി എടുക്കാനും സ്കൂളിലെ കുട്ടികൾ മാത്രമല്ല വിവിധ സ്ഥലങ്ങളിൻ നിന്നും അനേകം ആളുകൾ എത്തുന്നുണ്ട്.
പാഴ് വസ്തുക്കൾ കൊണ്ട് പഠന ഉപകരങ്ങൾ ഉണ്ടാക്കി ഇന്ത്യാബുക്ക് ഓഫ് റിക്കോർഡും 2022 ൽ കലാമിൻ്റെ പേരിലുള്ള ടീച്ചിംഗ് എക്സലൻസി അവാർഡും നേടിയിട്ടുണ്ട് പെരുമണ്ണ പാലത്തുംകുഴി പാറക്കൽ എം സി അർജുന. സി എം നിഷയാണ് അമ്മ.
'