രാമനാട്ടുകര
3 നവംബർ 2024
പാറമ്മൽ ഇ.എം.എസ് പഠനകേന്ദ്രം &ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി.
മനുഷ്യത്വവും മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച സർഗശക്തിയുടെയും ഉജ്ജ്വലമായ കാവ്യഭാവനയുടേയും രാജശിൽപ്പിയായ വയലാർ ആഗ്രഹിച്ചതുപോലെ സമത്വസുന്ദരവും മതേതര വീക്ഷണമുള്ള ഒരു നവലോകം ഉണ്ടാകേണ്ടതിൻ്റെ പ്രസക്തി അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടർന്ന് വയലാറിൻ്റെ കവിതകളും നാടക-വിപ്ളവ ഗാനങ്ങളും ചലചിത്ര ഗാനങ്ങളുമുൾപ്പെടുത്തി ഗാനാഞ്ജലിയും അവതരിപ്പിച്ചു.
പി മോഹൻദാസ് ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സെക്രട്ടറി പി സതീഷ് കുമാർ, ഇ പ്രേമൻ, സി.നിധീഷ്, പി കെ വിനോദ് കുമാർ, എ വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.