പന്തീരങ്കാവ്
18 ജൂലൈ 2025
മുതുവനത്തറയിൽ പേപ്പട്ടി യുടെ കടിയേറ്റവരുടെ വീടുകളിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരുടെ വീടുകളിലും ഒളവണ്ണ ആരോഗ്യ വിഭാഗം ഇന്നും സന്ദർശനം നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ Rസന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി പനങ്ങാവിൽ, ആശാ പ്രവർത്തക എം ലളിത തുടങ്ങിയവർ ആണ് സംഘത്തിൽ ഉണ്ടായിരുന്നത്.
തലക്ക് ഗുരുതര പരിക്കറ്റ ചന്ദ്രൻ വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. നായയുമായുണ്ടായ മൽപിടുത്തിനിടെ കൈകളിൽ ഉണ്ടായ ചെറിയ മുറിവുകൾ പിന്നീടാണ് ശ്രദ്ധയിൽ പെട്ടത്.തുടർന്നാണ് വീണ്ടും ആശുപത്രിയിലേക്ക് പോയത്.
കൈക്ക് സാരമായ പരിക്കേറ്റ രാധ പ്ലാസ്റ്റിക് സർജറിക്കായി സ്വകാര്യ ആശുപത്രിയിലാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം
പേപ്പട്ടിയുടെ കടിയേറ്റവരുടെ മുറിവ് കഴുകി വൃത്തിയാക്കിയ രണ്ടു പേരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മറ്റു നാലു പേര ഒളവണ്ണ പൊതുജന ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും കുത്തിവെപ്പ് എടുക്കേണ്ടതില്ല എന്ന് ഡോകടർ നിർദ്ദേശിച്ചു.
പ്രദേശത്തുകാർക്ക് ആരോഗ്യ പ്രവർത്തകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രദേശത്തെ തെരുവുനായകൾക്ക് കത്തിവെപ്പ് നൽകാൻ
ഒളവണ്ണ വെറ്റിനറി വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നും അതിനായുള്ള നടപടി തുടങ്ങിയെന്നും മെമ്പർ അറിയിച്ചു.