പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വ്യാജ സ്വർണ്ണമുത്ത്; രണ്ടു പേർ പിടിയിൽ

വ്യാജ സ്വർണ്ണമുത്ത്; രണ്ടു പേർ പിടിയിൽ
കോഴിക്കോട് 
19 ജൂലൈ 2025

മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച അതിഥി തൊഴി ലാളികൾ പിടിയിലായി.  ഹരി ബഗൽ (54), ഇയാളുടെ മകൻ റാം ബഗൽ (34) എന്നിവരാണ് പന്തീരാങ്കാവ് പോലീസിൻ്റെ പിടിയിലായത്.
                       (റാം ബഗൽ)
പെരുമണ്ണയിലെ പലചരക്കുകടയിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങിയ്ക്കാൻ വരാറുള്ള ഇവർ സാമ്പത്തികബുദ്ധിമുട്ടിലാണന്നും തങ്ങളുടെ കൈവശമുള്ള സ്വർണ്ണമുത്തുകൾ വിറ്റുതരണമെന്നും ആവശ്യപ്പെട്ട്  പെരുമണ്ണ സ്വാദേശിയായ കടയുടമയെ സമീപിച്ചു.
                        (ഹരി ബഗൽ)
 അഞ്ച് സ്വർണ്ണമുത്തുകൾ  കടക്കാരന് നൽകി.  ജ്വല്ലറിയിൽ  കൊണ്ടുപോയി പരിശോധിച്ചതിന് ശേഷം പണം തരാം എന്ന് പറഞ്ഞ് സ്വർണ്ണം പരിശോധിക്കാനായി കടക്കാരൻ പുറത്തേക്ക് പോയതോടെ പ്രതികൾ മുങ്ങുകയും ചെയ്തു. പരിശോധനയിൽ മുത്തുകൾ സ്വർണ്ണമല്ലെന്ന് മനസ്സിലായതോടെ കടക്കാരൻ ഉടനെ പന്തീരങ്കാവ്  പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ  സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പരിശോധിച്ച പൊലീസ്  പ്രതികളെ പെരുമണ്ണ കോട്ടായിതാഴത്തു വെച്ച് പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ ഷാജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ജോസ്.വി.ഡിക്രൂസ്, മഹേഷ്, SCPO രതീഷ്, CPO മാരായ സുബീഷ്, ബഷീർ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്നും, പ്രതികൾക്ക് എവിടെനിന്നാണ് വ്യജ സ്വർണ്ണ മുത്തുകൾ ലഭിച്ചതെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now