പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഉന്നത വിജയികൾക്ക് അനുമോദനം..

ഉന്നത വിജയികൾക്ക് അനുമോദനം..
പന്തീരങ്കാവ്
20 ജൂലൈ 2025

പന്തീരങ്കാവ് പൂളേങ്കരയിലെ കൈരളി റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ്എസ് എൽ സി, പ്ലസ് ടൂ, യു എസ് എസ് പരീക്ഷകളിലെ ഉന്നത വിജയികളെ
ആണ് അനുമോദിച്ചത്. 
ജൂലൈ 20ന് ഞായറാഴ്ച വൈകീട്ട് റസിഡൻ്റ്സ് അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ മാവോളി ജയരാജൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻറ്
കൊളായിൽ വിജയൻ അദ്ധ്യക്ഷനായി. കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് ധനേഷ്
ബുദ്ധ ലഹരിയും മാനസിക ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു.
 ചടങ്ങിൽ നളിനാക്ഷൻ കുണ്ടാത്ര, 
സിപി.അശോകൻ, കെ.സേതുമാധവൻ, പോക്കർ മാസ്റ്റർ, ശശീധരൻ മാസ്റ്റർ, പി.സുന്ദരൻ, 
പി ഡി.ലത, നിഹാരിക വിനീഷ്, റിസ്വാൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now