കോഴിക്കോട്
22 ജൂലൈ 2025
മെഡിക്കൽ കോളജ് ക്യാൻസർ വാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് 25 ദിവസം പൊതിച്ചോറ് നൽകുന്നതാണ് പദ്ധതി. പ്രതിദിനം 100 പൊതിച്ചോറുകൾ ''അന്നം അവകാശം" പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീട്ടിൽ നിന്ന് തന്നെ ആവശ്യമായ പൊതിച്ചോറുകൾ എത്തിക്കും. സ്കൂളിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ സജിത് കുമാർ പദ്ധതി ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ടോജൻ തോമസ് ചടങ്ങിൽ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് മനോജ് കുമാർ, രജത ജൂബിലി കൺവീനർ സാജൻ സി വി, വിദ്യാർത്ഥികളുടെ പ്രതിനിധി എഡ്വിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.