Header Ads Widget

Responsive Advertisement
ഒളവണ്ണ
24 ജൂലൈ 2025

കോഴിക്കോട് പന്തീരങ്കാവിന് സമീപം കോഴിക്കോടൻ കുന്നിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. കുന്നിലെ അധികം ശ്രദ്ധയിൽ പെടാത്ത ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ്  മൃതദേഹം. പുരുഷൻ്റേത് എന്ന കരുതുന്ന മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. 
മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അഴുകിയ നിലയിലാണ്.
പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസുകൾ നിലവിലില്ല. ഇതര സംസ്ഥാന തൊഴിലാളിയാകാതുള്ള സാധ്യതയാണ് ഉള്ളത്. പന്തീരങ്കാവ് ഇൻസ്പക്ടർ കെ. ഷാജു, എസ് ഐമാരായ ജോസ് ഡിക്രൂസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ട്.
ഫോറൻസിക് വിഭാഗവും ഉടൻ സ്ഥലത്തെത്തും.

ജീവകാരുണ്യ പ്രവർത്തകൻ മoത്തിൽ  അസീസിൻ്റെ നേതൃത്വത്തിൽ സിദ്ദീഖ്, കെ പി .സാബിറ, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ് , മിർഷാദ് ഒളവണ്ണ എന്നിവരും മൃതദേഹം നീക്കം ചെയ്യുന്നതിന് പൊലീസിനെ സഹായിക്കാൻ എത്തിയിട്ടുണ്ട്.

Post a Comment