Header Ads Widget

Responsive Advertisement

കോഴിക്കോട്:

30 ജൂലൈ 2025

പല സ്ഥലങ്ങളിലും വീട് വാടകക്കെടുത്ത് താമസിച്ച് പരിസരപ്രദേശങ്ങൾ നിരീക്ഷിച്ച് വീടുകളും മറ്റും പകൽ സമയങ്ങളിൽ കുത്തി തുറന്ന് മോഷണം നടത്തുന്ന കുറ്റവാളികളായ രണ്ടു പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് കോഴിക്കോട്  നടക്കാവ് പോലീസ്.

രാജേഷ്  എന്ന കൊപ്ര ബിജു (41) S/o വിശ്വനാഥൻ പഴവിളാകത്ത് ( H ), കടയിൽ മുടമ്പ്, കൊടുങ്ങാനൂർ PO, വട്ടിയൂർകാവ് തീരുവനന്തപുരം.

പ്രവീൺ, വയസ്സ് 40 S/o വിശ്വനാഥൻ പ്രിയാസദനം, കീരിപ്പുറം കടയ്ക്കൽ PO, കൊല്ലം.

കോഴിക്കോട് പി.എം കുട്ടി റോഡിലെ വീട് കുത്തിതുറന്ന് രണ്ടേകാൽ പവനും 15000 രൂപയും മോഷ്ടിച്ച കേസിലും പ്രദേശത്തെ നിരവധി കടകൾ കുത്തി തുറന്ന സംഭവത്തിലും അന്വേഷണം നടക്കുകയാണ്.

വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിരവധി ഭവനഭേദനം നടത്തിയ ഇവരെ കണ്ട് തിരിച്ചറിയുന്നവരും എന്തെങ്കില്ലും വിവരം ലഭിക്കുന്നവരും ഉടൻ പൊലീസിൽ അറായിക്കാനും നടക്കാവ് പൊലീസ് അഭ്യർത്ഥിച്ചു.

നടക്കാവ് പൊലീസ് സ്റ്റേഷൻ. ഫോൺ: 0495 2766433, SHO: 9497987181.

Post a Comment