Header Ads Widget

Responsive Advertisement
കുന്ദമംഗലം
30 ജൂലൈ 2025

പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം.പ്രതിയായ ഓട്ടോ ഡ്രൈവർ പോലീസിൻ്റെ പിടിയിലായി. കൊടുവള്ളി വാവാട് പേക്കണ്ടിയില്‍  അബ്ദുല്‍ ഗഫൂർ (50) ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ
വകുപ്പുകൾ ചേർത്ത് കുന്ദമംഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാർത്ഥിനിയെ വീടിന് സമീപം ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയില്‍ നിർബന്ധിപ്പിച്ച്‌ കയറ്റിയ ശേഷം ലൈംഗികാതിക്രമം നടത്തി എന്നാണ് പെൺകുട്ടിയുടെ പരാതി.  വാഹനം നിർത്തുന്നതിനായി ബഹളം വെച്ചതോടെ പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നു ഇറക്കിവിട്ട ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.

കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ  അബ്ദുൽ ഗഫൂറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment