Header Ads Widget

Responsive Advertisement

കോഴിക്കോട്

18 ആഗസ്റ്റ് 2025

ബംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ.
മലപ്പുറം സ്വദേശി ചേലേമ്പ്ര പുല്ലുകുന്ന് പുത്തലത്ത് ഹൗസിൽ ഷഹീദ്ഹുസൈൻ (28), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ ഹൗസിൽ അബു താഹിർ .കെ.പി (25) എന്നിവരാണ് 155 ഗ്രാം എം ഡി എം.എ യുമായി പിടിയിലായത്.

രാമാനാട്ടുകര വൈദ്യരങ്ങാടി ഭാഗത്ത് വച്ച് തിങ്കളാഴ്ച്ച രാവിലെ സിറ്റി നാർക്കോട്ടിക്ക് സെൽ അസി:കമ്മീഷണർ കെ.എബോസിൻ്റെ നേതൃത്വത്തിൽ ഉള്ള ഡാൻസഫ് ടീമും എസ്.ഐ ടി.എം സജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതികളെ പിടി കൂടിയത്.

രാമാനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന സംഘത്തിന് ഓണം വിപണി ലക്ഷ്യമിട്ടാണ് ഇവർ ബംഗളൂരുവിൽ നിന്നും MDMA കൊണ്ട് വന്നത്. ലഹരി മാഫിയ സംഘത്തിലെ കാരിയർമാരാണ് പിടിയിലായ രണ്ട് പേരും. നിരവധി തവണ ഇവർ കാരിയർമാരായി പ്രവർത്തിച്ചുണ്ടെന്ന് ഡാൻസാഫിൻ്റെ അന്വേക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരും ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബംഗളൂരുവിൽ നിന്നും കാറിലാണ് ഇവർ MDMA കൊണ്ട് വന്നത്. രാമാനാട്ടുകര ഭാഗത്ത് പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡാൻസാഫ് ടീമിന് കാറിൽ സഞ്ചരിക്കുന്നത് ഇവരെന്ന് മനസിലായതോടെ കാറിനെ പിന്തുടർന്ന് വൈദ്യരങ്ങാടി ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നും പിടി കൂടിയ ലഹരിമരുന്നിന് വിപണിയിൽ 5 ലക്ഷം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോണുകളും ലഹരി കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗളൂരുവിൽ ഇവർക്ക് ഇടപാടുകൾ നടത്തിയവരെ കുറിച്ചും രാമാനാട്ടുകര ഭാഗത്തെ ലഹരി മരുന്ന് സംഘത്തിലെ കണ്ണികളെ കുറിച്ചും ഇവരിൽ നിന്നും ലഭിച്ച സൂചന പ്രകാരം അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് ഫറോക്ക് പോലീസ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത് പറഞ്ഞു.

ഡാൻസാഫ് ടീം എസ്.ഐ അബ്ദുറഹ്മാൻ കെ, എ എസ് ഐ അനീഷ് മുസ്സേൻ വീട്, എസ്.സി പി ഒ അഖിലേഷ് കെ, സുനോജ് കാരയിൽ, പി കെ സരുൻകുമാർഎം.ഷിനോജ്, ഇവി അതുൽ, മുഹമദ് മഷ്ഹൂർ .കെ.എം, തൗഫീക്ക് ടി.കെ ഫറോക്ക് സ്റ്റേഷനിലെ എസ്.സി പി.ഒ മാരായ സുമേഷ്, ദിവേഷ്, പ്രജിത്ത്, സി.പി.ഒ ഷിബിൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment