പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവ് സ്വദേശികളടക്കം 3 പേർ ബ്രൗൺഷുഗറുമായി പിടിയിൽ..

പന്തീരങ്കാവ് സ്വദേശികളടക്കം 3 പേർ ബ്രൗൺഷുഗറുമായി പിടിയിൽ..
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കളെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിന്‍റെ നേതൃത്വത്തിലുള്ള  ഡാൻസാഫും ടൗൺ പോലീസും ചേർന്നു പിടികൂടി. 
കൊണ്ടോട്ടി  സ്വദേശി നെയ്യാൻമണ്ണാറിൽ വീട്ടിൽ  അജ്മൽ (28 വയസ്സ്), 
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി വള്ളിക്കുന്ന് പറമ്പിൽ വീട്ടിൽ അർജുൻ  (28 വയസ്സ്), പന്തീരാങ്കാവ് മണകടവ് സ്വദേശി ചേറാട്ടുപറമ്പത്ത് വീട്ടിൽ അഭിനവ് (24 വയസ്സ്) എന്നിവരാണ് പിടിയിലായത്. 
                         (അർജ്ജുൻ)
                            (അഭിനവ് )
                            (അജ്മൽ)
സിറ്റി ഡാൻസാഫിലെ സബ്ബ് ഇൻസ്പെക്ടർമാരായ മനോജ് എടയെടത്ത്, അബ്ദുറഹ്മാൻ എസ്.സി.പി.ഒ മാരായ  അഖിലേഷ്, സുനോജ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ് , തൗഫീഖ്, മഷൂർ എന്നിവരും ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷിനോബ്, ഷബീർ, എസ്.സി.പി.ഒ മാരായ ജിത്തു, അനൂപ്, പ്രസാദ്, ബിനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now