പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പോക്സോ പ്രതിയുടെ അക്രമണത്തിൽ അഭിഭാഷകന് പരിക്കേറ്റു..

പോക്സോ പ്രതിയുടെ അക്രമണത്തിൽ അഭിഭാഷകന് പരിക്കേറ്റു..

കോഴിക്കോട്: 
02 ആഗസ്റ്റ് 2025

പോക്സോ കേസിലെ പ്രതി അഭിഭാഷകനെ ഓഫീസിൽ അതിക്രമിച്ച് കയറി അക്രമിച്ചു. ആഗസ്റ്റ് 1 ന് വെള്ളിയാഴ്ച  11.30 ഓടെ കുറ്റിക്കാട്ടൂർ സ്വദേശി ഇർശാദുൽ അരിഫ് തൻ്റെ സഹോദരനോടൊപ്പം അഡ്വ.ഷമീം പക്സാന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയാണ് അക്രമം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന ജൂനിയർ അഭിഭാഷകൻ മുഹമ്മദ് ഫാസിലിന് മർദ്ദനത്തിൽ പരിക്കേറ്റു. 
പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ഇർശാദുൽ അരിഫിനെതിരെ മെഡിക്കൽ കോളേജ് പോലീസ് 2022 ൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. ബന്ധപ്പെട്ട  കേസിൽ  പ്രതി  സഹകരിക്കാത്തതിൽ പ്രതിഭാഗം അഭിഭാഷകൻ  വഖാലത്ത് ഒഴിയാൻ പോവുകയുമാണെന്ന് കോടതിയിൽ പറഞ്ഞിരുന്നു. ഇതിൻ്റെ വിദ്വേഷത്തിലാണ് ഇയാൾ വക്കീൽ
ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു.
അഭിഭാഷകൻ്റെ പരാതിയിൽ കോഴിക്കോട് ടൌൺ പോലീസ്  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now