പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എം ഡി എം എ യുമായി രണ്ടു പേർ പിടിയിലായി.

എം ഡി എം എ യുമായി രണ്ടു പേർ പിടിയിലായി.
കോഴിക്കോട് 
02 ആഗസ്റ്റ് 2025

എംഡിഎംഎ യുമായി ട്രെയിനിൽ എത്തിയ രണ്ടുപേർപോലീസിന്റെ പിടിയിലായി. ബേപ്പൂർ നടുവട്ടം മഠത്തിൽ പറമ്പ് എൻ പി ഹൗസിൽ മഹറൂഫ് (33),കൊളത്തറ കോട്ടക്കുളങ്ങര മുഹമ്മദ് ഷഹീർ (27)എന്നിവരാണ് പിടിയിലായത്. 
ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം ലഹരിയുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് പോകവേ ഡാൻസാഫും ബേപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവർക്ക് നേരത്തേ മയക്കുമരുന്ന് വിൽപ്പന ഉള്ളതായി ഡാൻസാഫിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരും നിരീക്ഷണത്തിൽ ആയിരുന്നു.
ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും എംഡി എം എ മൊത്തമായി വാങ്ങി കോഴിക്കോട് എത്തിച്ച ഫറോക്ക് ബേപ്പൂർ മാറാട് മലപ്പുറം കൊണ്ടോട്ടി ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലും വിൽപ്പന നടത്തുന്നവരാണ് ഇരുവരും.
 ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും ആരുടെ പക്കൽ നിന്നാണ് ലഹരി വാങ്ങുന്നതെന്നും ആർക്കൊക്കെയാണ് ലഹരി വില്പന നടത്തുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്, സുനോജ്, ലതീഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, തൗഫീഖ്, ബേപ്പൂർ പോലീസ് എസ് ഐ നൗഷാദ്, എ എസ് ഐ ദീപ്തിലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ പ്രഭാത്, സരുൺ, എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now